ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കരുത്തേകി സി.ജെ സ്മാർട്ട്; എടരിക്കോട്
Top Story
September 10, 2026 | 01:50 PM
പി.കെ.എം.എച്ച്.എസ്.എസിന് 80 എൽ.ഇ.ഡി ടിവികൾ കൈമാറി.
വിദ്യാർത്ഥികൾക്ക് ആധുനിക പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി, എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് സ്കൂളിലേക്ക് 80 എൽ.ഇ.ഡി ടിവികൾ വിജയകരമായി ഡെലിവറി ചെയ്ത് ഇലക്ട്രോണിക്സ് രംഗത്തെ മുൻനിര ബ്രാൻഡായ സി.ജെ സ്മാർട്ട്. ഹൈടെക്ക് ക്ലാസ് മുറികളിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. സ്കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ടിവികൾ ഔദ്യോഗികമായി സ്കൂൾ അധികൃതർക്ക് കൈമാറി.
Comments