Wednesday, September 09, 2026
News99 Kerala

ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു

Logo
Top Story September 08, 2026 | 10:38 AM
News Image
പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം സ്‌കൂളിൽ പോയി മടങ്ങുകയായിരുന്ന എട്ടുവയസുകാരിയായ ഫലസ്‌തീൻ ബാലികയ്ക്കും പിതാവിനും ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ദാരുണാന്ത്യം. പടിഞ്ഞാറൻ ഗസ്സയിലുണ്ടായ ആക്രമണത്തിൽ വഫാ യൂസഫ് നബീൽ അഖില, പിതാവ് യൂസഫ് നബീൽ റബാഹ് അഖില എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത് . ഹമീദ് കവലയ്ക്ക് സമീപമുണ്ടായ ഈ ആക്രമണത്തിൽ മറ്റ് ആറ് ഫലസ്‌തീനികൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അൽ-ഷിഫ ആശുപത്രി അധികൃതരാണ് ഈ വിവരങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

സ്‌കൂൾ വിട്ടതിന് ശേഷം പിതാവിനൊപ്പം കാറിൽ പഠനസാമഗ്രികൾ വാങ്ങാൻ പോകുമ്പോഴായിരുന്നു ഇവർക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരിക്കുന്നത് . കത്തിക്കരിഞ്ഞ വാഹനത്തിൻ്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുട്ടിയുടെ പുസ്‌തകങ്ങളും പേനകളും ചിതറിക്കിടക്കുന്നതിൻ്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗസ്സയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്രയേൽ ആക്രമണങ്ങളിൽ പൂർണ്ണമായി തകർക്കപ്പെട്ടതിനാൽ ടെന്റുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നത്. സെപ്റ്റംബർ അവസാനത്തോടെയാണ് ഗസ്സയിൽ ഔദ്യോഗികമായി സ്‌കൂളുകൾ തുറക്കുന്നതെങ്കിലും, ചില ബദൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇപ്പോൾ തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഒരു ഹമാസ് സായുധ പ്രവർത്തകനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ പ്രാഥമിക വിശദീകരണം ഉണ്ടായത് . കൊല്ലപ്പെട്ട പിതാവ് യൂസഫ് അഖില ഹമാസിൻ്റെ എലൈറ്റ് നുഖ്‌ബ ഫോഴ്‌സിലെ ഒരു കമാൻഡറാണെന്നും, ഇയാൾ ഇസ്രയേൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും സൈന്യം ആരോപിക്കുന്നത് . എന്നാൽ ഈ ആരോപണങ്ങൾ ശരിവെയ്ക്കുന്ന യാതൊരു തെളിവുകളും സൈന്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം