Saturday, October 24, 2026
News99 Kerala

ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി

Logo
Editors Pick October 20, 2026 | 10:56 AM
News Image

മലപ്പുറം: കുട്ടികളുടെ കലാ-കായിക കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ESAF Foundation സംഘടിപ്പിച്ച ESAF Balajyothi District Arts & Sports Fest 2026 തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായി അരങ്ങേറി.

മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ബാലജ്യോതി ക്ലബ്ബുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ എണ്ണൂറോളം പേർ പങ്കെടുത്തു. കലാ-കായിക വിഭാഗങ്ങളിലായി ഇരുപതോളം മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.

തിരൂർ നഗരസഭ അധ്യക്ഷൻ ശ്രീ. ഇബ്രാഹിം നാജി പരിപാടി ഉദ്ഘാടനം ചെയ്തു. ESAF Foundation Manager ശ്രീ. ജോർജ് എം.പി. അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ആശിർവാദ് ചോല ചടങ്ങിൽ പങ്കെടുത്തു.

തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. ദിനേശ്, OLA വിദ്യാലയം ഡയറക്ടർ ശ്രീ. മിർഷാദ്, PTA പ്രസിഡന്റ്, PTA എക്സിക്യൂട്ടീവ് അംഗം ശ്രീ. ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ESAF Foundation ജില്ലാ കോർഡിനേറ്റർ ശ്രീ. അബ്ദുൽ മജീദ്, ഓല വിദ്യാലയം ഡയറക്ടർ ശ്രീ അഡ്വ മിർഷാദ് എന്നിവർ കുട്ടികളെ അഭിസംബോധനം ചെയ്ത് സംസാരിച്ചു

ESAF Foundation Sports Coordinator ശ്രീ. അമൽ, ESAF Bank Marketing Manager ശ്രീമതി സ്മൃതി പരോപടിക്ക്, ESAF Bank പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

കുട്ടികളുടെ സർഗാത്മകത, ആത്മവിശ്വാസം, കായികശേഷി, സാമൂഹിക ഇടപെടൽ എന്നിവ വളർത്തുന്നതിനും അവരുടെ കഴിവുകൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് കലാ-കായികോത്സവം സംഘടിപ്പിച്ചത്. ബാലജ്യോതി ക്ലബ്ബുകളിലൂടെ വിദ്യാർത്ഥികളുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനുള്ള ESAF Foundation-ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി നടത്തിയത്.

വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അർഹരായ വിജയികൾക്ക് ESAF Foundation-ന്റെ സംസ്ഥാനതല കലാ-കായികോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിക്കും.

ഇസാഫ് യുവജ്യോതി വിദ്യാർത്ഥികൾ,ഓല വിദ്യാലയം അധ്യാപക വിദ്യാർത്ഥികൾ,, NCC കേഡറ്റുകൾ,, ESAF Foundation പ്രവർത്തകർ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് പരിപാടി വിജയകരമായി പൂർത്തിയാക്കിയത്.

കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്തുന്നതിനും അവരുടെ സ്വപ്നങ്ങൾക്ക് പുതിയ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള ESAF Foundation-ന്റെ പ്രവർത്തനങ്ങളിൽ ഈ കലാ-കായികോത്സവം ശ്രദ്ധേയമായ ഒരു തുടക്കമായി.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു