തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
Kerala
October 19, 2026 | 01:25 PM
തിരൂർ : തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി സെൻട്രൽ ജംഗ്ഷനിൽ പടുത്തുയർത്തുന്ന ആസ്ഥാന മന്ദിരത്തിൻ്റെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി , മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം , തിരൂർ നഗരസഭ ചെയർപേഴ്സൺ കെ ഇബ്രാഹിം ഹാജി , മുനിസിപ്പൽ മുസ്ലിം ലീഗ് നേതാക്കളായ കെ പി ഹുസൈൻ , പി .വി സമദ് , വി.പി സൈതലവി ഹാജി , ടി ഇ വഹാബ് , കെ നൗഷാദ് എന്ന കുഞ്ഞിപ്പ , സി ജവഹർ , യൂസഫ് പൂഴിത്തറ , മൊയ്തുഷ എം പി , കെ പി അസീസ്, മനാഫ് പൂന്തല എന്നിവർ സംബന്ധിച്ചു ..
Comments