ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
Editors Pick
September 07, 2026 | 09:00 AM
റഷ്യയുമായുള്ള യുദ്ധത്തിന് പണം കണ്ടെത്തുന്നതിനായി രാജ്യത്തെ അശ്ലീല സിനിമാ നിർമ്മാണവും വിതരണവും നിയമവിധേയമാക്കാൻ യുക്രെയ്ൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണലാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് . അഡൽറ്റ് എന്റർടൈൻമെന്റ് വ്യവസായത്തെ നിയമപരമായ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കുന്നതിലൂടെ 25 ദശലക്ഷം ഡോളർ വരെ നികുതി വരുമാനമായി നേടാനാകുമെന്നാണ് യുക്രെയ്ൻ പാർലമെന്റിന്റെ ഫിനാൻസ് കമ്മിറ്റി ചെയർമാനും എം.പിയുമായ യാരോസ്ലാവ് ഷെൽസ്നിയാക് വ്യക്തമാക്കുന്നു. ഈ തുക ഉപയോഗിച്ച് യുദ്ധമുഖത്തേക്ക് ആവശ്യമായ 30,000 ഡ്രോണുകൾ വരെ വാങ്ങാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ ഉള്ളത്.
നിലവിൽ യുക്രെയ്നിൽ അശ്ലീല സിനിമകൾ നിർമ്മിക്കുന്നതും കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. എന്നാൽ, അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ വ്യവസായം രാജ്യത്ത് രഹസ്യമായി വളർന്നു വരുന്നു . റഷ്യയുടെ പൂർണ്ണമായ അധിനിവേശത്തിന് മുൻപ് അധികാരികൾ ഈ മേഖലയെക്കുറിച്ച് വലിയ തോതിൽ കണ്ണടയ്ക്കുകയായിരുന്നു പതിവ് ഉണ്ടായിരുന്നത്. എന്നാൽ അടുത്തിടെ അഡൽറ്റ് കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്നും നികുതി ഈടാക്കാൻ അധികൃതർ തയ്യാറായതോടെ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വരുമാനം വെളിപ്പെടുത്തുന്ന ക്രിയേറ്റർമാർ തങ്ങൾ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവരാണെന്ന് സ്വയം സമ്മതിക്കേണ്ടി വരുന്ന അവസ്ഥയാണുണ്ടായത്.
Comments