സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
Editors Pick
September 08, 2026 | 09:21 AM
കോച്ചിങ് സെന്ററിന്റെ മത്സരപ്പരീക്ഷാ ഗൈഡിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉൾപ്പെടുത്തിയത് വിവാദമായിരിക്കുന്നു 'ശിവന്ത് സർ' മത്സരപ്പരീക്ഷാ പുസ്തകത്തിലെ 'സ്വാതന്ത്ര്യ സമര സേനാനികളുടെ വചനങ്ങളും മുദ്രാവാക്യങ്ങളും' എന്ന ഭാഗത്താണ് ഈ പരാമർശമം ഉണ്ടായിരിക്കുന്നത് . പുസ്തകത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായി മൂന്ന് വർഷങ്ങൾക്ക് ശേഷം ജനിച്ച നരേന്ദ്ര മോദി എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനിയാകുന്നതെന്നാണ് പ്രധാനമായും ചോദ്യമുയരുന്നിരിക്കുന്നത് . 2014-ൽ അധികാരത്തിലെത്തിയ മോദി, സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ്....
Comments