Wednesday, September 09, 2026
News99 Kerala

കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഷിനാസ് ഫുട്ബോൾ സെലക്ഷനിടെ കുഴഞ്ഞുവീണ് മരിച്ചു

Logo
Editors Pick September 02, 2026 | 07:45 AM
News Image
മലപ്പുറം കാവനൂരിൽ സ്‌കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി മൈതാനത്ത് കുഴഞ്ഞുവീണ് മരിച്ചത് . കാവനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ഷിനാസ് (18) ആണ് മരിച്ചത്. കാവനൂർ 12-ൽ താമസിക്കുന്ന കാഞ്ഞിരപ്പള്ളി ഷംസുദ്ദീൻ – കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ് ഷിനാസ്. ഇന്നലെ വൈകിട്ട് കാവനൂർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം ഉണ്ടായത്.

സ്‌കൂൾ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരത്തിൽ കളിക്കുന്നതിനിടെയാണ് ഷിനാസിന് ജീവൻ നഷ്ടമായത്. കളി ആരംഭിച്ച് വെറും നാലു മിനിറ്റിനുള്ളിൽ തന്നെ ഷിനാസ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അധ്യാപകരും സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഫുട്ബോളിനെ ഏറെ സ്നേഹിച്ചിരുന്ന ഷിനാസ് നേരത്തെയും സ്‌കൂൾ ഫുട്ബോൾ ടീമിലെ സജീവ അംഗമായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം