Wednesday, September 09, 2026
News99 Kerala

അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം

Logo
Editors Pick September 07, 2026 | 04:29 AM
News Image
ഗുരുപ്രഭ’ പദ്ധതിക്ക് പഞ്ചായത്ത് തല തുടക്കം

പുളിക്കൽ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പുളിക്കൽ പഞ്ചായത്ത് എം.എസ്.എഫ് സംഘടിപ്പിച്ച ‘ഗുരുപ്രഭ’ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. അധ്യാപനരംഗത്തെ ദീർഘകാലത്തെ സേവനത്തിനും സാമൂഹിക ഇടപെടലുകളിലൂടെയുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾക്കും ആദരമായി മുതിർന്ന അധ്യാപകൻ പി. അബ്ദുള്ള സാറിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ഇസ്മായിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകന്റെ സേവനങ്ങളും സമൂഹത്തിന് നൽകിയ സംഭാവനകളും ചടങ്ങിൽ അനുസ്മരിച്ചു. അധ്യാപനത്തോടൊപ്പം സാമൂഹിക രംഗത്തും സജീവമായി ഇടപെട്ട് മാതൃക സൃഷ്ടിച്ച വ്യക്തിത്വമാണ് പി. അബ്ദുള്ളയെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

പുളിക്കൽ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് മുഹമ്മദ്‌ ഷാമിൽ പി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മൻസൂർ, അബ്ദുൽ വാസിഹ് പി , മുഹമ്മദ്‌ റഹൂഫ്,മുഹമ്മദ്‌ ഫവാസ് കെ ടി എന്നിവർ സംബന്ധിച്ചു.

അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന്മാരെ ആദരിക്കുന്നതിലൂടെ അധ്യാപക സമൂഹത്തോടുള്ള നന്ദിയും ആദരവും രേഖപ്പെടുത്തുകയാണ് ‘ഗുരുപ്രഭ’ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി വിവിധ യൂണിറ്റുകളുടെയും കോളേജ് യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുന്ന പരിപാടികളും സംഘടിപ്പിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം