Wednesday, September 09, 2026
News99 Kerala

യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ലോകം ചുവടുവെക്കണം: പുടിനോട് മോദി

Logo
Editors Pick September 01, 2026 | 05:15 AM
News Image
യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോകം അനന്തമായി നീളുന്ന യുദ്ധങ്ങളിൽനിന്ന് യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലേക്ക് ചുവടുവെക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിൽ പാഴാകുന്ന ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടാണ് വലിക്കുന്നതെന്നും സമാധാനത്തിലേക്കുള്ള ഓരോ ചുവടും ലോകത്ത് പുതിയ പ്രതീക്ഷകളും ആവേശവും നിറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ സമാധാന സന്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. സൈനിക സംഘർഷങ്ങളിലൂടെ മാത്രം ഒരു പ്രശ്‌നത്തിനും ശാശ്വത പരിഹാരം കാണാനാകില്ലെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണ തുടരുമെന്നും മോദി കൂട്ടിച്ചേർതിരിക്കുന്നത്.

മനുഷ്യരാശിയുടെ നിലനിൽപ്പിനും ക്ഷേമത്തിനും യുദ്ധങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയത് . എത്രയും പെട്ടെന്ന് എല്ലാ പ്രശ്‌നങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തുക എന്നതാണ് ഇന്ത്യയുടെ സുചിന്തിതമായ നിലപാട്. ഇത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും ഗാന്ധിജിയുടെയും ഗൗതമ ബുദ്ധന്റെയും മണ്ണിൽ നിന്നുള്ള ഏക സന്ദേശം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കിയത്.

യുക്രൈൻ വിഷയത്തിൽ പുടിനുമായി മുൻപും വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചിരിക്കുന്നത് . മുൻ കൂടിക്കാഴ്ചകളിൽ ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും പുടിൻ തന്നോട് വിശദീകരിച്ചിട്ടുണ്ടെന്നും സംഘർഷങ്ങൾക്ക് നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും ശാശ്വത പരിഹാരം കാണണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും മോദി പറഞ്ഞത്.

ഇന്ത്യയിൽ ഉടൻ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെക്കുറിച്ചും ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി പരാമർശിച്ചു. ആഗോള സമാധാനവും സഹകരണവും സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ വ്‌ളാദിമിർ പുടിന് ഈ വേദി അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. . പുടിന്റെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ബ്രിക്‌സ് കൂട്ടായ്മയിലെ സഹകരണത്തെയും കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം