Wednesday, September 09, 2026
News99 Kerala

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ ഗൗരവമായ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

Logo
Editors Pick August 23, 2026 | 11:46 AM
News Image
ഇനി സംസ്ഥാനത്ത് പുതിയൊരു ജില്ല രൂപീകരിക്കുകയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ സാധ്യതകൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ (Delimitation Commission) നിയോഗിക്കും. ഈ കമ്മീഷന്റെ പരിഗണനാ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടും.ചടങ്ങിൽ മൂവാറ്റുപുഴ മണ്ഡലം എം.എൽ.എ മാത്യു കുഴൽനാടൻ, പ്രദേശത്തിന്റെ വർഷങ്ങളായുള്ള വികസന പിന്നാക്കാവസ്ഥയും പാർശ്വവൽക്കരണവും ചൂണ്ടിക്കാട്ടി പുതിയ ജില്ല വേണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ ഔദ്യോഗികമായി ഉന്നയിച്ചിരുന്നു. വർഷങ്ങളായി മൂവാറ്റുപുഴ നേരിട്ട വികസന മുരടിപ്പും നഷ്ടങ്ങളും പരിഹരിച്ച് അർഹമായത് പലിശസഹിതം തിരികെ നൽകുമെന്നും മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂരിന്റെ ചില ഭാഗങ്ങൾ, ഇടുക്കി ജില്ലയിലെ തൊടുപുഴ ഉൾപ്പെടെയുള്ള കിഴക്കൻ മലയോര മേഖലകൾ എന്നിവ ചേർത്താണ് പുതിയ ജില്ലയ്ക്കായുള്ള നിർദ്ദേശം നിലവിലുള്ളത് 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മൂവാറ്റുപുഴ ജില്ല പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഈ നീക്കങ്ങൾ മുന്നോട്ട് പോയിരുന്നില്ല. നിലവിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം