Thursday, September 10, 2026
News99 Kerala

മാസപ്പടി കേസ് വീണയ്ക്കെതിരെ ഫെമ ചുമത്തും റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം

Logo
Editors Pick August 20, 2026 | 10:52 AM
News Image
സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിചിരിക്കുന്നു . 2021-ൽ 'സോളസ്' പരസ്യക്കമ്പനിക്ക് വീണ വിജയൻ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഉപയോഗിച്ചതെന്നാണ് ഇഡിക്ക് ലഭിച്ച പ്രാഥമിക വിവരം. കമ്പനിക്ക് നൽകിയ തുക സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതാണോ എന്ന കാര്യത്തിൽ ഇഡി വരുംദിവസങ്ങളിൽ വ്യക്തത വരുത്തും. വീണയുടെ ഡയറിയിൽ നിന്നാണ് ഈ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ ലഭിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ വിദേശനാണയ വിനിമയ നിരോധന നിയമപ്രകാരം (ഫെമ) കേസ് ചുമത്തും. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം ഉണ്ട്. വീണയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ ഇഡി, ഈ പണം ആർക്കാണ് കൈമാറിയതെന്ന് വിശദമായി പരിശോധിചിരിക്കും. വരുമാന പരിധിക്കും അപ്പുറമുള്ള വീണയുടെ പണമിടപാടുകളിൽ കൂടുതൽ അന്വേഷണം നടക്കും. വീണ ഉപയോഗിച്ചിരുന്ന സിം കാർഡ് റിയാസിന്റെ സുഹൃത്തായ നന്ദുലാലിന്റെ പേരിലുള്ളതാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എന്തിനാണ് സിം കാർഡ് നൽകിയതെന്ന് അറിയില്ലെന്നാണ് നന്ദുലാൽ നൽകിയ മൊഴി ഉള്ളത് . ഇന്റർനെറ്റ് കോളിനായാണ് വീണ ഈ സിം കാർഡ് ഉപയോഗിച്ചതെന്നാണ് ഇഡിയുടെ നിഗമനം ഉള്ളത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം