Thursday, September 10, 2026
News99 Kerala

ആലപ്പുഴ ഹരിപ്പാട്ട് വയോധികൻ കൊലയ്ക്ക് പിന്നിൽ 13 കാരി അടക്കമുള്ള കൗമാരക്കാർ പെൺകുട്ടിയടക്കം നാലുപേർ കസ്റ്റഡിയിൽ.

Logo
Editors Pick August 18, 2026 | 05:56 AM
News Image
ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ എട്ടാം ക്ലാസുകാരി അടക്കം നാല് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തത് . കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി (65) ആണ് കൊല്ലപ്പെട്ടിരിക്കുന്നത് . പെൺകുട്ടിയെ കൂടാതെ കൊല്ലം പരവൂർ സ്വദേശികളായ പതിനേഴുകാരും സംഘത്തിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

​കഴിഞ്ഞദിവസം രാവിലെയാണ് ശിവൻകുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും ആശുപത്രിയിലായിരുന്നതിനാൽ ഇദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു ഉണ്ടായിരുന്നത് . തുടർന്ന് കൊച്ചുമകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് വാതിൽ അടഞ്ഞുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാരെത്തി പരിശോധിച്ചപ്പോൾ കൈകാലുകൾ കൂട്ടിക്കെട്ടി, കഴുത്തിൽ തുണി മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.

​വീട്ടിൽ സ്വർണമുണ്ടെന്ന വിവരം ശിവൻകുട്ടിയുടെ ബന്ധുവായ പതിമൂന്നുകാരിയാണ് സുഹൃത്തുക്കളായ കൗമാരക്കാരെ അറിയിച്ചതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ പിൻഭാഗത്തെ ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റി അകത്തുകടന്ന മൂന്നംഗ സംഘം മോഷണശ്രമം നടത്തുകയും, തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ വീഡിയോ കോൾ വിളിച്ച് കാര്യങ്ങൾ കാണിച്ചതായും സൂചനയുണ്ട് ഉണ്ടായിരിക്കുന്നത്.

​ഫോൺ രേഖകൾ കേന്ദ്രീകരിച്ചും പെൺകുട്ടിയുടെ പരസ്പരവിരുദ്ധമായ മൊഴികളിലും സംശയം തോന്നിയ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് കൗമാരസംഘത്തിലേക്ക് എത്തിയിരിക്കുന്നത്. സംഭവത്തിൽ പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം