Wednesday, September 09, 2026
News99 Kerala

റുഖിയ പി.വിയുടെ കുടുംബത്തിന് പ്രഥമ നല്ല പാഠം ‘ഹരിതായനം’ പുരസ്‌കാരം

Logo
Editors Pick August 17, 2026 | 05:03 AM
News Image


കൊണ്ടോട്ടി: ഇ.എം.ഇ.എ. നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ചെമ്മലപറമ്പിലെ മികച്ച കാർഷിക കുടുംബത്തെ കണ്ടെത്തുന്നതിനായി ഏർപ്പെടുത്തിയ പ്രഥമ ‘ഹരിതായനം’ പുരസ്‌കാരത്തിന് റുഖിയ പി.വി. (76), പള്ളക്കളത്തിൽ വീട്, കുടുംബം അർഹരായി.

വർഷങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ട് കൊണ്ടുപോകുന്ന റുഖിയ പി.വിയും കുടുംബാംഗങ്ങളും ചേർന്ന് വീട്ടുവളപ്പിൽ 50-ഓളം വിവിധയിനം കൃഷികളും അലങ്കാരച്ചെടികളും പരിപാലിച്ചുവരുന്നു. ജൈവവളങ്ങളുടെ ഉപയോഗവും വിവിധ വളർത്തുമൃഗങ്ങളുടെ പരിപാലനവും കുടുംബത്തിന്റെ കാർഷിക പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്.

76-ാം വയസ്സിലും കൃഷിയോടുള്ള റുഖിയ പി.വിയുടെ ആത്മാർഥതയും കുടുംബാംഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും ശ്രദ്ധേയമാണ്. വർഷങ്ങളായി കൃഷിരംഗത്ത് സജീവമായി തുടരുന്ന കുടുംബം പരിസ്ഥിതി സൗഹൃദ ജീവിതത്തിന്റെയും വീട്ടുവളപ്പിലെ കൃഷിയുടെയും മികച്ച മാതൃകയാണ്.

സ്കൂൾ ഏറ്റെടുത്ത ചെമ്മലപറബ് ഗ്രാമം എന്നും,

ഇ.എം.ഇ.എ. നല്ലപാഠം യൂണിറ്റിന്റെയും വാർഡ് കൗൺസിലർ ഫൗസിയ ഇഖ്ബാലിന്റെയും കുടുംബശ്രീയുടെയും നാട്ടിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ‘ഹരിതായനം’ പദ്ധതി നടപ്പാക്കുന്നത്. വീട്ടുവളപ്പിലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ കുടുംബങ്ങളെ കാർഷിക പ്രവർത്തനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ചെമ്മലപറമ്പിലെ വീടുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂറി നേരിട്ട് നടത്തിയ വിലയിരുത്തലിലൂടെയാണ് റുഖിയ പി.വിയുടെ കുടുംബത്തെ പ്രഥമ ഹരിതായനം പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

പുരസ്‌കാരം നാളെ സ്കൂളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ചു കൈമാറും എന്നും.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം