Wednesday, September 09, 2026
News99 Kerala

വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ പകപോക്കൽ; ബിജെപി ചോദ്യങ്ങൾക്ക് രേഖകൾ പുറത്തുവിട്ട് സിജെപി സ്ഥാപകൻ

Logo
Editors Pick August 03, 2026 | 10:56 AM
News Image
വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ബിജെപിയും സർക്കാരും പകപോക്കൽ നടപടികൾ തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം വീണ്ടും ഉന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. തൻറെ അമേരിക്കൻ പഠനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകൻ വിവരാവകാശ അപേക്ഷ നൽകിയതിന് മറുപടിയായാണ് അഭിജീതിന്റെ പ്രതികരണം ഉണ്ടായത് .

കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ അമിത് തിവാരിയാണ് വിവരാവകാശ അപേക്ഷ നൽകിയിരിക്കുന്നത് . ഇതിന് മറുപടിയായി, തനിക്ക് ലഭിച്ച സ്കോളർഷിപ്പ് ലെറ്ററും എജ്യുക്കേഷൻ ലോൺ രേഖകളും പരസ്യപ്പെടുത്താൻ തയ്യാറാണെന്ന് അഭിജീത് വ്യക്തമാക്കിയത്. ബോസ്റ്റൺ യൂനിവേഴ്സിറ്റി നൽകിയ സ്കോളർഷിപ്പും ബാങ്ക് വായ്പയുമാണ് തൻറെ പഠനത്തിന് സഹായമായതെന്നും വായ്പ ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് . സ്കോളർഷിപ്പ് കത്തും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വിശദീകരണം ഉണ്ടായത്.

“ഒരു സാധാരണ കുടുംബത്തിലെ പയ്യൻ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നതിൽ ഇവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്? പകരം നിങ്ങളുടെ പരമോന്നത നേതാവ് തന്റെ അസൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ?” – അഭിജീത് ചോദിച്ചു.

‘ചക്രവർത്തി ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിദ്യാർഥി വേട്ട തുടർന്നാൽ ഡിഗ്രി വിഷയം കൂടുതൽ ശക്തമായി ഉയർത്തുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

അതിനിടെ, ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തെ ബംഗ്ലാദേശിലെയും നേപ്പാളിലെയും സമരങ്ങളുമായി ഉപമിച്ച തസ്‌ലീമ നസ്രീന്റെ പ്രസ്താവനയ്ക്കും അഭിജീത് മറുപടി നൽകിയത് . തങ്ങളുടെ സമരം തികച്ചും വ്യത്യസ്തമാണെന്നും പ്രക്ഷോഭങ്ങളെ തെറ്റായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം