Wednesday, September 09, 2026
News99 Kerala

അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിന് തെറ്റായ ചുവപ്പ് കാർഡ്: റഫറിയിംഗിൽ വീഴ്ച പറ്റി എന്ന് സമ്മതിച്ച് ഇഫാബ്

Logo
Sports July 29, 2026 | 07:54 AM
News Image
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരായ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് താരം ബ്രീൽ എംബോളോയ്ക്ക് ചുവപ്പ് കാർഡ് നൽകിയ വാർ തീരുമാനം തെറ്റായിരുന്നുവെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഇഫാബ്) വ്യക്തമാക്കിയത് . മത്സരത്തിലെ നിർണായകമായ ഈ തീരുമാനത്തിൽ വിഎആർ പ്രോട്ടോക്കോൾ തെറ്റായാണ് പ്രയോഗിച്ചതെന്ന് ഇഫാബ് പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിൽ സമ്മതിക്കുന്നത്.

കാൻസസ് സിറ്റിയിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിവാദപരമായ സംഭവം നടന്നത്. മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ നിൽക്കെ, അർജന്റീനയുടെ ലിയാൻഡ്രോ പാരെഡെസുമായുള്ള പോരാട്ടത്തിനിടെ എംബോളോ വീഴുകയായിരുന്നത് . തുടക്കത്തിൽ റഫറി ജോവാവോ പിൻഹെയ്റോ പാരെഡെസിന് ഫൗൾ വിളിച്ച് മഞ്ഞക്കാർഡ് നൽകാൻ ഒരുങ്ങി. എന്നാൽ വാർ ഇടപെടലിനെത്തുടർന്ന് റഫറി തീരുമാനം തിരുത്തുകയായിരുന്നു. പാരെഡെസിന്റെ ഫൗൾ റദ്ദാക്കുകയും എംബോളോ ഡൈവിംഗ് നടത്തി റഫറിയെ പറ്റിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് താരത്തിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കുകയും ചെയ്തത്.

ആളുമാറി കാർഡ് നൽകുന്നത് തടയാനുള്ള ചട്ടം ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇഫാബ് വ്യക്തമാക്കിയത്. തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെങ്കിൽ അത് തിരുത്താൻ മാത്രമേ ഈ പ്രോട്ടോക്കോൾ ഉപയോഗിക്കാവൂ എന്നും, അത് ഉപയോഗിച്ച് ഫൗളിന്റെ സ്വഭാവം മാറ്റാനോ കളിക്കാരൻ അഭിനയിക്കുകയാണെന്ന് വിധിക്കാനോ അനുവാദമില്ലെന്നും ഇഫാബ് വിശദീകരിച്ചത്. ഇത്തരം കാര്യങ്ങളിൽ നിയമപരിഷ്കാരം വരുത്തുന്നതിനെക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെങ്കിലും അത് പൂർത്തിയാകും വരെ നിലവിലെ നിയമങ്ങൾ തന്നെയാണ് ബാധകമാകുന്നത്.

തങ്ങളുടെ പ്രകടനം മികച്ച രീതിയിൽ മുന്നേറുമ്പോൾ റഫറിയുടെ തെറ്റായ തീരുമാനം മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിയെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുറാത്ത് യാക്കിൻ മത്സരശേഷം ആരോപിച്ചിരുന്നത് . പ്രധാന താരം പുറത്തായതോടെ പത്ത് പേരുമായി കളിക്കേണ്ടി വന്ന സ്വിറ്റ്‌സർലൻഡിനെ അധിക സമയത്ത് രണ്ട് ഗോളുകൾ കൂടി നേടി അർജന്റീന 3-1 ന് പരാജയപ്പെടുത്തുകയായിരുന്നു. ഇഫാബിന്റെ ഇപ്പോഴത്തെ വിശദീകരണം സ്വിറ്റ്‌സർലൻഡിന്റെ തോൽവിയോ മത്സരഫലമോ മാറ്റില്ലെങ്കിലും, റഫറിയിംഗിലെ വലിയൊരു വീഴ്ചയാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം