Wednesday, September 09, 2026
News99 Kerala

ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ

Logo
Editors Pick July 25, 2026 | 07:53 AM
News Image
നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപ്പേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ആശങ്കപ്പെടുത്തുന്ന വാർത്ത. പ്രക്ഷോഭങ്ങൾക്ക് മുൻനിരയിൽനിന്ന് നേതൃത്വം നൽകുന്ന കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകനും പ്രധാന സംഘാടകനുമായ അഭിജീത് ദിപ്‌കെക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചിരിക്കുന്നു. ആരോഗ്യനില തൃപ്തികരമല്ലെങ്കിലും, ഡോക്ടർമാരുടെ കർശന നിർദേശങ്ങൾ അവഗണിച്ച് സമരവേദിയിൽ തന്നെ തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പനിയും ശരീരവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് ദിപ്‌കെക്ക് ടൈഫോയ്ഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് . ദിവസവും രാവിലെ കൃത്യമായി ഐവി ഡ്രിപ്പുകളും മറ്റ് ഉയർന്ന വീര്യമുള്ള മരുന്നുകളും സ്വീകരിച്ച ശേഷമാണ് അദ്ദേഹം സമരപ്പന്തലിലേക്ക് തിരിച്ചെത്തുന്നത്.

രാവിലെ ശരീരത്തിലേക്ക് ആവശ്യമായ മരുന്നുകളും ദ്രാവകങ്ങളും നൽകാൻ ഐവി ഡ്രിപ്പുകൾ ഘടിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് അഭിജീത് ദിപ്‌കെ സ്ഥിരീകരിച്ചത് . എഴുന്നേറ്റു നിൽക്കാൻ പോലും പ്രയാസപ്പെടുന്ന രീതിയിൽ ശരീരം തളർന്നുപോകുന്നുണ്ട്. പക്ഷേ, പ്രക്ഷോഭത്തിന്റെ നിർണായക ഘട്ടത്തിൽ വിദ്യാർഥികളെ തനിച്ചാക്കി മടങ്ങാൻ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

''എല്ലാ ദിവസവും രാവിലെ ഐവി ഡ്രിപ്പുകൾ എടുത്താണ് ഞാൻ നിലനിൽക്കുന്നത്. ടൈഫോയ്ഡ് കടുത്തതാണെന്നും പൂർണ വിശ്രമം വേണമെന്നും ഡോക്ടർമാർ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി വച്ച് പന്താടുന്ന സംഭവങ്ങൾ നടക്കുമ്പോൾ എനിക്ക് എങ്ങനെ വീട്ടിൽ പോയി വിശ്രമിക്കാൻ കഴിയും? നീറ്റ് പരീക്ഷാ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും, വിദ്യാർഥികൾക്ക് നീതി ലഭിക്കുകയും ചെയ്യുന്നത് വരെ എന്റെ ഈ പോരാട്ടം ജന്തർ മന്തറിൽ തുടരുക തന്നെ ചെയ്യും.''- അഭിജീത് ദിപ്‌കെ വ്യക്തമാക്കിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം