Wednesday, September 09, 2026
News99 Kerala

നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം

Logo
Editors Pick July 24, 2026 | 10:12 AM
News Image
നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയ അവതാരകയും ഇൻഫ്‌ലുവൻസറുമായ പേളി മാണിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം. വിദ്യാർഥികൾ പ്രക്ഷോഭങ്ങളിൽനിന്ന് പിന്മാറണമെന്നും സമാധാനവും സുരക്ഷയുമാണ് പ്രധാനമെന്നും വ്യക്തമാക്കി പേളി പങ്കുവെച്ച ദീർഘമായ കുറിപ്പാണ് വിമർശനത്തിനിടയാക്കിയത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ് സ്റ്റാറ്റസായി പങ്കുവെക്കുകയും 'എന്റെ ഇഷ്ടനിറം കാവിയാണ്' എന്ന് പ്രതികരിക്കുകയും ചെയ്തതോടെ വിമർശനം കൂടുതൽ കനത്തത്.

വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ ചിത്രങ്ങൾ വേദനിപ്പിച്ചെന്നും ജീവൻ അപകടത്തിലാക്കുന്ന പ്രക്ഷോഭങ്ങളിൽനിന്ന് വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങണമെന്നുമായിരുന്നു പേളിയുടെ ആദ്യ കുറിപ്പ് കുറിച്ചത് . സമരത്തിന്റെ ലക്ഷ്യം വഴിതിരിഞ്ഞു പോകരുതെന്നും അക്രമത്തെ പിന്തുണയ്ക്കില്ലെന്നും താരം വ്യക്തമാക്കിയത് . അഭിപ്രായങ്ങൾ മാറ്റിപ്പറയുന്നത് ബലഹീനതയല്ല, വളർച്ചയാണെന്നും പേളി കൂട്ടിച്ചേർത്തത്.

എന്നാൽ, ഈ പോസ്റ്റിന് താഴെ പ്രതിഷേധം കനത്തതോടെ പേളി കമന്റ് സെക്ഷൻ ഓഫാക്കി. ഇതിന് മറുപടിയായി നൽകിയ കുറിപ്പുകളും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് വിവാദം ഇരട്ടിയാക്കിയിരിക്കുന്നത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പേളി സ്റ്റാറ്റസായി പങ്കുവെച്ചത് . പ്രധാനമന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ചതിനെതിരെ വിമർശനം ഉയർന്നതോടെ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി, 'ഞാൻ പേളി മാണി, എന്റെ ഇഷ്ടനിറം കാവി തന്നെയാണ്; അത് നമ്മുടെ ഇന്ത്യൻ പതാകയിൽ വരുമ്പോഴാണ് എനിക്ക് കൂടുതൽ പ്രിയം' എന്ന് കുറിച്ച് വീണ്ടും സ്റ്റാറ്റസ് ഇട്ടു.

കടുത്ത സൈബർ ആക്രമണവും മറ്റ് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരുടെ വിമർശനവും ഉയർന്നതോടെ ഈ സ്റ്റാറ്റസുകളും താരം നീക്കം ചെയ്യുകയും നിലപാട് മയപ്പെടുത്തുകയുമായിരുന്നു. വിദ്യാർഥികളുടെ പോരാട്ട വീര്യത്തെ തരംതാഴ്ത്താനും വിഷയത്തിന്റെ ഗൗരവം കുറച്ചു കാണിക്കാനുമാണ് പേളി ശ്രമിച്ചതെന്ന് വിമർശകർ ആരോപിക്കുന്നത് . വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്നവർക്ക് സാധാരണക്കാരായ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകില്ല എന്നും, സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനാണ് താരം സ്റ്റാറ്റസുകൾ ഡിലീറ്റ് ചെയ്തതെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം