Thursday, September 10, 2026
News99 Kerala

പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ വിടവാങ്ങി

Logo
Kerala July 23, 2026 | 10:13 AM
News Image
പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. പാണ്ഡിത്യത്തിന്റെ പ്രൗഢിയും എളിമയാർന്ന ജീവിതചര്യയും കൊണ്ട് വേറിട്ടുനിന്ന പണ്ഡിത വ്യക്തിത്വമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ട മഹത്തായ സേവനങ്ങൾ കാഴ്ചവെച്ചാണ് ഉസ്താദിന്റെ മടക്കം. ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ, ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ, പ്രസാധകൻ തുടങ്ങി വിവിധ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിടുണ്ട് .

ഇരുമ്പുഴി, പുത്തനങ്ങാടി, പടിഞ്ഞാറ്റുമുറി, അരിപ്ര എന്നിവിടങ്ങളിലെ ദർസ് പഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് 1968-ൽ ഫൈസി ബിരുദം കരസ്ഥമാക്കിയത് . ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ പ്രിയശിഷ്യനായിരുന്നു.

1970-ൽ പെരിന്തൽമണ്ണ താലൂക്ക് സമസ്ത ജനറൽ സെക്രട്ടറിയായാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് . 1986 മുതൽ കേന്ദ്ര മുശാവറ അംഗം, 2010 മുതൽ ജോയിന്റ് സെക്രട്ടറി, തുടർന്ന് ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് ജനറൽ സെക്രട്ടറി പദവിയിലെത്തിയത് .

1979 മുതൽ അധ്യാപകനായും 2003 മുതൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചത്. 2003-2006 കാലയളവിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായും 2006-ൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നത് . അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ദേശീയ സമിതിയംഗം, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, വിവിധ മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും ഖാസി എന്ന നിലയിലെല്ലാം പ്രവർത്തിച്ചുവരികയായിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം