പാലക്കാട് ജില്ലയിൽ സബ് ഇൻസ്പെക്ടർ മാർക്ക് തീവ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു
Editors Pick
July 23, 2026 | 07:32 AM
പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സംവിധാനം പുനസംഘടിപ്പിക്കുന്നതിൻെറ ഭാഗമായി പാലക്കാട് ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്കായി സംഘടിപ്പിച്ച തീവ്ര പരിശീലന പരിപാടിയിൽ നോർത്ത് സോൺ ഐ.ജി ശ്രീ. പുട്ടാ വിമലാദിത്യ IPS എസ്ഐമാർക്ക് ക്ലാസ് എടുത്തു.
സബ് ഇൻസ്പെക്ടർമാരുടെ പ്രവർത്തന മികവ് ഉയർത്തുന്നതിനും പുതിയ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലയിൽ നടക്കുന്നത് ആറ് ദിവസത്തെ പരിശീലനമാണ്. ക്രമസമാധാന പരിപാലനം, അന്വേഷണ മികവ്, ജനസൗഹൃദ പോലീസ് സേവനം തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ ധാരണ നൽകാനാണ് പരിശീലനം ഉന്നമിടുന്നത്.
ചടങ്ങിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. അബ്ദുൽ റഷി IPS സന്നിഹിതനായിരുന്നു. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സബ് ഇൻസ്പെക്ടർമാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.
Comments