Thursday, September 10, 2026
News99 Kerala

ഇത് സ്വാതന്ത്ര്യസമരത്തിന് സമാനമായ മുന്നേറ്റം; യുവാക്കൾക്കൊപ്പം ഉറച്ചുനിൽക്കും": പ്രകാശ് രാജ്

Logo
Editors Pick July 22, 2026 | 08:27 AM
News Image
'ഇത് സ്വാതന്ത്ര്യസമരത്തിന്
സമാനമായ മുന്നേറ്റം;
ഭാവിക്കു വേണ്ടി പോരാടുന്ന
യുവാക്കൾക്കൊപ്പം ഉറച്ചുനിൽക്കും'
നടൻ പ്രകാശ് രാജ്.

ദേശീയ തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സിജെപി പ്രക്ഷോഭത്തിന് നേരെ ഡൽഹി പോലീസ് നടത്തിയ കടുത്ത അതിക്രമത്തിനും ലാത്തിച്ചാർജിനുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രശസ്ത ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. സ്വാതന്ത്ര്യസമരത്തിന് സമാനമായ ഒരു വൻ ജനകീയ മുന്നേറ്റമാണ് രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും തെരുവിൽ തങ്ങളുടെ ഭാവിക്കായി പോരാടുന്ന യുവാക്കൾക്കൊപ്പം താൻ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി പറഞ്ഞിരിക്കുന്നത് .

മാർച്ചിനിടെ പോലീസും വിദ്യാർത്ഥികളും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടാവുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രകാശ് രാജ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് . തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിലൂടെ' പ്രതിഷേധ പ്രകടനങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് .

''എന്റെ രാജ്യത്തെ യുവത്വം അവരുടെ ഭാവിക്കായി തെരുവിൽ പോരാടുകയാണ്. സ്വാതന്ത്ര്യസമരത്തിന് സമാനമായ ഒരു വൻ മുന്നേറ്റം ഇവിടെ വീണ്ടും പുകഞ്ഞെരിയുന്നു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിന് ഞാൻ തുടർന്നും കരുത്തേകും... അവരുടെ കൈകൾ ചേർത്തുപിടിക്കും... അവരുടെ ഭാവി ഉറപ്പാക്കാനായി എന്റെ സർവശേഷിയും നൽകി അവർക്കൊപ്പം ഉറച്ചുനിൽക്കും.''

കേന്ദ്ര സർക്കാരിന്റെയും ഭരണകൂടത്തിന്റെ അതിക്രമങ്ങളെയും കടുത്ത ഭാഷയിലാണ് പ്രകാശ് രാജ് വിമർശിച്ചത്. ചോര ചിന്തിയാലും ഏകാധിപത്യം ഇവിടെ വാഴില്ല. രാജ്യം ഉണർന്നുകഴിഞ്ഞു, ഇത് തുടക്കം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തത് .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം