Sunday, July 26, 2026
News99 Kerala

മോദി ഏറ്റവും വലിയ യുവജന വിരുദ്ധൻ": തടങ്കലിൽ നിന്ന് ചെരുപ്പില്ലാതെ രാഹുലിന്റെ വീഡിയോ സന്ദേശം; വൻ പ്രതിഷേധം

Logo
Editors Pick July 22, 2026 | 08:08 AM
News Image
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും ആഭ്യന്തര മന്ത്രി അമിത് ഷായും ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഉടൻ പിൻവലിക്കുക, പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പാർലമെന്റിന്റെ ഇരുസഭകളിലും വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളെക്കുറിച്ച് അടിയന്തരമായി വിശദമായ ചർച്ച നടത്തുക എന്നീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് നടപടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഛത്രസാൽ സ്റ്റേഡിയത്തിൽ തടങ്കലിലാക്കപ്പെട്ട ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യങ്ങൾ ശക്തമായി ഉന്നയിച്ചിരിക്കുന്നത് . മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് നടപടികൾ എന്നിവ ചൂണ്ടിക്കാട്ടി ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച രാത്രി ഈ സന്ദേശം പുറത്തുവന്നിരിക്കുന്നത് .

രാത്രി സ്റ്റേഡിയത്തിലെ പടികളിൽ ചെരുപ്പില്ലാതെ ഇരുന്നുകൊണ്ട് റെക്കോർഡ് ചെയ്ത രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ യുവജനങ്ങളോട് നേരിട്ട് സംവദിച്ചത് . ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ യുവജന വിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം വിമർശിച്ചിരിക്കുന്നത് . ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്ന വിദ്യാർത്ഥികൾ കുറ്റവാളികളല്ലെന്നും അവർക്ക് നേരെയുള്ള പോലീസിന്റെ അടിച്ചമർത്തലുകൾ സർക്കാർ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത് .

സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ധർണ്ണ നടത്തിയതിനാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുതിരിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സംഘർഷമുണ്ടാവുകയും രാഹുൽ ഗാന്ധിയുടെ ഒരു ഷൂ നഷ്ടപ്പെടുകയും അദ്ദേഹത്തിന് ചെറിയ പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു .

Comments
Please Login to comment.
LATEST NEWS
ഒരു അധ്യാപിക കൂടി ലഹരി ഇടപാടിൽ വടകരയിൽ പിടിയിലായി
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം