Wednesday, September 09, 2026
News99 Kerala

വിദ്യാഭ്യാസമില്ലാത്തയാൾ രാജ്യം ഭരിച്ചാൽ പ്രജകളും വിഡ്ഢികളാകാൻ ആഗ്രഹിക്കും": കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് നസീറുദ്ദീൻ ഷാ

Logo
Editors Pick July 22, 2026 | 07:52 AM
News Image
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പോലീസിനെ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര സർക്കാരിന് രൂക്ഷവിമർശനവുമായി മുതിർന്ന ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ. വിദ്യാഭ്യാസം ഇല്ലാത്ത ഒരാളാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ, രാജ്യം മുഴുവൻ തന്നെപ്പോലെ അജ്ഞരും കഴിവുകെട്ടവരും വിഡ്ഢികളും നിർദ്ദയരുമായി മാറണമെന്നാകും അയാൾ ആഗ്രഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ ജനതാദൾ (ആർജെഡി) ദേശീയ വക്താവ് പ്രിയങ്ക ഭാരതിയാണ് എക്സിലൂടെ നസീറുദ്ദീൻ ഷായുടെ വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത് . പോലീസിന്റെ ലാത്തിയടിയേറ്റിട്ടും തോൽവി സമ്മതിക്കാതെ പോരാട്ടം തുടരുന്ന ഓരോ വിദ്യാർത്ഥിക്കും യുവാക്കൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് അവർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ജനാധിപത്യ ഇടങ്ങൾ ചുരുങ്ങുന്നതിനെതിരെയും, വിദ്യാർത്ഥി നേതാക്കളോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിനെതിരെയും നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് നസീറുദ്ദീൻ ഷാ. ഭരണകൂട വിമർശനങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണതകൾക്കെതിരെ അദ്ദേഹം നേരത്തെയും രംഗത്തുവന്നിരുന്നത് . ജോർജ് ഓർവെല്ലിന്റെ 1984 എന്ന നോവലിലെ ചിന്താ പോലീസിനോടും നിരന്തരമുള്ള നിരീക്ഷണ സംവിധാനങ്ങളോടുമാണ് നിലവിലെ സാഹചര്യങ്ങളെ അദ്ദേഹം ഉപമിച്ചിട്ടുള്ളത്.

തന്റെ വിമർശനങ്ങൾ സർക്കാരിന്റെ നയങ്ങൾക്കും ഭരണത്തിനുമെതിരെയുള്ളതാണെന്നും അല്ലാതെ രാജ്യത്തിനെതിരല്ലെന്നും അദ്ദേഹം പലവട്ടം വ്യക്തമാക്കി പറഞ്ഞിട്ടുണ്ട് .

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം