Wednesday, September 09, 2026
News99 Kerala

കർക്കടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു ആയിരങ്ങൾ ദർശനത്തിനായി;എത്തി ജൂലൈ 21 വരെ പ്രത്യേക പൂജകളും അഭിഷേകങ്ങളും നടക്കും

Logo
Editors Pick July 17, 2026 | 01:11 PM
News Image
ശബരിമല: കർക്കടകമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട വ്യാഴാഴ്ച വൈകിട്ട് ഭക്തജനങ്ങൾക്ക് തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകർന്നു.
ഭസ്മാഭിഷിക്തനായ അയ്യപ്പനെ ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രനടയ്ക്ക് മുന്നിൽ കാത്തുനിന്നത്. നട തുറന്നതോടെ ശബരിമലയിൽ ഭക്തജനത്തിരക്കും വർധിച്ചു.
കർക്കടകമാസ പൂജകളുടെ ഭാഗമായി എല്ലാ ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം, അഷ്ടാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം ഉൾപ്പെടെയുള്ള പ്രത്യേക പൂജകൾ നടക്കും.
പൂജകൾ പൂർത്തിയാക്കി ജൂലൈ 21-ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും.
ദർശനത്തിന് എത്തുന്ന ഭക്തർ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്യണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം