Wednesday, September 09, 2026
News99 Kerala

ഓപ്പറേഷൻ തൂഫാൻ': ലഹരിക്കെതിരെ ദക്ഷിണേന്ത്യ കൈകോർക്കുന്നു; നന്ദി അറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

Logo
Editors Pick July 11, 2026 | 06:54 AM
News Image
ഓപ്പറേഷൻ തൂഫാൻ' ദി നാർക്കോ ഹണ്ടിനായി തെന്നിന്ത്യൻ സംസ്ഥാനങ്ങൾ..നന്ദി രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം :കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാന്‍ കേന്ദ്ര ഏജന്‍സികളേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളേയും കോര്‍ത്തിണക്കി ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം മുന്നോട്ടു കൊണ്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദക്ഷിണേന്ത്യയെ ലഹരിമുക്തമാക്കാനുള്ള ചരിത്രപരമായ ഒരു ആഭ്യന്തര സുരക്ഷാ മുന്നേറ്റത്തിന് കേരളത്തിൽ തുടക്കമായിരിക്കുന്നു. 'ഓപ്പറേഷൻ തൂഫാൻ' ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി കേരളം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് മേധാവികളും കേരള-ലക്ഷദ്വീപ് കസ്റ്റംസ്, NCB, DRI, SIB, RPF തുടങ്ങിയ കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ഒത്തുചേർന്നു.
രാജ്യത്തിന് മുഴുവൻ മാതൃകയാകുന്ന ഒരു വലിയ ആഭ്യന്തര സുരക്ഷാ ഏകോപനത്തിനാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ ഇന്നിവിടെ തുടക്കം കുറിച്ചിരിക്കുന്നത്. പങ്കെടുത്ത എല്ലാവരും 'ഓപ്പറേഷൻ തൂഫാൻ' ദി നാർക്കോ ഹണ്ടിനായി ഓരോ എസ്.പി (SP) മാരെ നോഡൽ ഓഫീസർമാരായി അവരവരുടെ സംസ്ഥാനങ്ങളിൽ അടിയന്തരമായി ചുമതലപ്പെടുത്തും എന്നു യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
സംയുക്ത മുന്നേറ്റത്തിനുള്ള കേരളത്തിന്റെ അഭ്യർത്ഥനയോട് അനുകൂലമായി പ്രതികരിക്കുകയും പിന്തുണ നൽകുകയും, ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി എന്നിവർക്കും ഈ സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം