Wednesday, September 09, 2026
News99 Kerala

വനത്തിലെ മണ്ണാണ് ഇടിഞ്ഞത്, ഞങ്ങൾ കൂട്ടിവെച്ച മണ്ണല്ല. സർക്കാരിന്റെ വിശദീകരണം തിരുത്തി കോൺട്രാക്ടർ.

Logo
Editors Pick July 10, 2026 | 09:03 AM
News Image
വനത്തിലെ മണ്ണാണ് ഇടിഞ്ഞത്, ഞങ്ങൾ കൂട്ടിവെച്ച മണ്ണല്ല; സർക്കാരിന്റെ വിശദീകരണം തിരുത്തി കോൺട്രാക്ടർ

ടണൽ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ മണ്ണിടിച്ചിലിൽ സർക്കാർ നൽകിയ വിശദീകരണത്തിനെതിരെ കോൺട്രാക്ടർ രംഗത്തെത്തി. സംഭവത്തിന് മുമ്പ് എടുത്ത ചിത്രങ്ങൾ മാധ്യമങ്ങൾക്ക് കാണിച്ചുകൊണ്ടാണ് അദ്ദേഹം വിശദീകരണം നൽകിയത്.

ടണലിന്റെ പ്രവേശന ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ സ്ഥലത്ത് ആവശ്യമായ നെയിലിംഗും ഷോട്ട്ക്രീറ്റിംഗും നടത്തി സംരക്ഷണം ഉറപ്പാക്കിയിരുന്നുവെന്ന് കോൺട്രാക്ടർ പറഞ്ഞു. നിർമാണ സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതോ സുരക്ഷാ വീഴ്ച ഉണ്ടായതോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ണിടിച്ചിൽ ആരംഭിച്ചത് നിർമാണ സ്ഥലത്തല്ല, പിഡബ്ല്യുഡിയുടെ അതിർത്തിക്ക് പുറത്തുള്ള വനഭൂമിയിൽ നിന്നാണെന്നാണ് കോൺട്രാക്ടറുടെ വിശദീകരണം. പിഡബ്ല്യുഡിയുടെ നിയന്ത്രണത്തിലുള്ള ഭാഗം വരെ മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും അതിന് മുകളിലുള്ള ഫോറസ്റ്റ് ഭൂമിയിൽ ഇടപെടാൻ തങ്ങൾക്ക് നിയമപരമായ അധികാരമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ ഭാഗം സുരക്ഷിതമാക്കിയ ശേഷമാണ് അതിന് പിന്നിലുള്ള വനഭൂമിയിൽ നിന്ന് മണ്ണിടിച്ചിൽ ആരംഭിച്ചതെന്നും, അതിനാൽ “ഞങ്ങൾ കൂട്ടിവെച്ച മണ്ണാണ് ഇടിഞ്ഞത്” എന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും കോൺട്രാക്ടർ ആവർത്തിച്ചു. സർക്കാർ ഇക്കാര്യത്തിൽ നൽകിയ വിശദീകരണം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം