Thursday, September 10, 2026
News99 Kerala

മഹാരാജാവല്ല! താങ്കളുടെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിക്ക് ചേർന്നതല്ല. വി.ഡി സതീശനോട് കെ.കെ രാഗേഷ്

Logo
Editors Pick July 09, 2026 | 06:53 AM
News Image
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. കേരളത്തിന്റെ മുഖ്യമന്ത്രിയായ സതീശൻ മഹാരാജാവല്ലെന്നും, അദ്ദേഹത്തിന്റെ വാക്കുകളും ശരീരഭാഷയും മുഖ്യമന്ത്രിപദവിക്ക് ചേര്‍ന്നതല്ലെന്നും കെ.കെ രാഗേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. പൊതുപ്രവര്‍ത്തകരെയാകെ വിരട്ടി നിര്‍ത്താമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തോട് എന്താണ് അമിത താല്‍പര്യമെന്നും ചോദിച്ചത്.

തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും താല്‍പര്യമുണ്ട്. പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെയും ജനാധിപത്യബോധത്തിന്റെയും ഭാഗമായാണ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത് . തങ്ങളെ പ്രതിരോധത്തിലാക്കിയ കാര്യങ്ങൾ ഉയർന്നുവന്നപ്പോഴുള്ള അസ്വസ്ഥതയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്നും, സ്വന്തം പാര്‍ട്ടിയിലെ കമന്റ് തൊഴിലാളികള്‍ക്കും സൈബര്‍ ഗുണ്ടകള്‍ക്കും ഇണങ്ങുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും രാഗേഷ് കുറ്റപ്പെടുത്തിയത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം