Wednesday, September 09, 2026
News99 Kerala

മഴ കനത്തതോടെ വയനാട് കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ

Logo
Editors Pick July 08, 2026 | 06:07 AM
News Image
കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെറിയ തോതിൽ വീണ്ടും മണ്ണൊലിപ്പ് തുടങ്ങിയിരിക്കുന്നത് . ഇന്നലെ രാവിലെ 11:15 ഓടെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരണപ്പെട്ടിരിക്കുന്നു . ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിൽ കാണാതായ അഞ്ചുപേർക്കായി പ്രദേശത്ത് തിരച്ചിൽ തുടർന്ന് കൊണ്ടുരികുകയാണ് .

കൂടുതൽ കാര്യക്ഷമമായ രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നു . മനുഷ്യസാന്നിധ്യം തിരിച്ചറിയുന്ന ഡിറ്റക്ടറുകളും കെഡാവർ നായ്ക്കളും പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. മണ്ണിടിഞ്ഞ് പൂർണമായി തടസ്സപ്പെട്ടിരുന്ന 200 മീറ്ററോളം റോഡ് 12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കി. റോഡിന്റെ ഇരുവശങ്ങളിലും പുഴയുടെ ഭാഗത്തും അടിഞ്ഞുകൂടിയ മൺകൂനകൾക്കിടയിലാണ് ഇനി പ്രധാനമായും തിരച്ചിൽ നടത്താനുള്ളത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം