Thursday, September 10, 2026
News99 Kerala

ആഗോളതലത്തിൽ ഒറ്റപ്പെടുമ്പോഴും ഇീസയേലിന് പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് അർജൻ്റിന.

Logo
International July 02, 2026 | 03:57 AM
News Image
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനങ്ങളും ഒറ്റപ്പെടലുകളും നേരിടുമ്പോഴും ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ച് അർജന്റീന. പ്രസിഡന്റ് ഹാവിയർ മിലെയ് ആണു രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഏറ്റവും തന്ത്രപ്രധാനമായ കോട്ടയാണെന്നും, പാശ്ചാത്യ വിരുദ്ധ ശക്തികളുടെ കടന്നുകയറ്റത്തെ തടഞ്ഞുനിർത്തുന്ന വലിയൊരു പ്രതിരോധ മതിലാണ് ആ രാജ്യമെന്നും മിലെയ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഇസ്രയേലിന് നേരെയുള്ള ആക്രമണം അവിടെക്കൊണ്ട് അവസാനിക്കുന്ന ഒന്നല്ലെന്ന് മുന്നറിയിപ്പ് നൽകിയ മിലെയ്, അവരുടെ തകർച്ച പാശ്ചാത്യ ലോകത്തിന്റെ മുഴുവൻ തകർച്ചയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയത് ''പാശ്ചാത്യ വിരുദ്ധ ശക്തികളുടെ കടന്നുകയറ്റത്തെ തടഞ്ഞുനിർത്തുന്ന വൻ മതിലാണ് ഇസ്രയേൽ. ഇസ്രയേലിന് മേലുള്ള പോരാട്ടം അവിടെക്കൊണ്ട് അവസാനിക്കുന്നില്ല. ഏതെങ്കിലും സാഹചര്യത്തിൽ ഇസ്രയേൽ തകർന്നടിയുകയാണെങ്കിൽ, ആ ശക്തികൾ അടുത്തതായി പാശ്ചാത്യ ലോകത്തെ മുഴുവൻ തേടിവരും. അവർ ഇസ്രയേലിനെ നശിപ്പിച്ചാൽ, അത് മുഴുവൻ പാശ്ചാത്യ സംസ്‌കാരത്തിന്റെയും നാശമായിരിക്കും.''- മിലെയ് അഭിപ്രായപ്പെട്ടത്.

താൻ അധികാരമേറ്റ നാൾ മുതൽ അർജന്റീനയെ 'ചരിത്രത്തിന്റെ ശരിയായ ഭാഗത്ത്' നിർത്താനുള്ള ഉറച്ച തീരുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയ മിലെയ്, ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് തന്റെ സർക്കാർ നടപ്പാക്കിയ അഞ്ച് പ്രധാന നയതന്ത്ര നടപടികൾ അക്കമിട്ട് നിരത്തിയത്. ഫലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഖുദ്സ് ഫോഴ്‌സ് എന്നിവരെ ഭീകര സംഘടനകളായി അർജന്റീന ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അർജന്റീനയിലെ ഇറാനിയൻ ഭരണകൂടത്തിന്റെ സ്ഥാനപതിയെ രാജ്യത്തുനിന്ന് അടിയന്തരമായി പുറത്താക്കി. ഇസ്രയേലുമായി ചേർന്ന് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായുള്ള പ്രത്യേക ധാരണാപത്രത്തിൽ ഒപ്പുവച്ചിരിക്കുന്നത്. 'ഇസ്രായേൽ അലൈസ് ഫൌണ്ടേഷൻ' എന്ന അന്താരാഷ്ട്ര കൂട്ടായ്മയുടെ അധ്യക്ഷപദവി ഏറ്റെടുക്കുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യമായി അർജന്റീന മാറി. പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള ഐസക് കരാറുകളെ പൂർണമായി പിന്തുണച്ചുവെന്നും മിലെയ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം