Wednesday, September 09, 2026
News99 Kerala

നെതർലൻഡ്‌സ് ഔട്ട് 'ഷൂട്ടൗട്ട് ഡ്രാമ' കടന്ന് മൊറോക്കോ പ്രീ ക്വാർട്ടറിൽ

Logo
Sports June 30, 2026 | 05:44 AM
News Image
ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ഉയർന്ന റാങ്കുകാരുടെ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട റൗണ്ട് ഓഫ് 32 ത്രില്ലറിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത് . മെക്സിക്കോയിലെ മോണ്ടെറെയ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടിരിക്കുന്നത് . നാടകീയത നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് അറ്റ്‌ലസ് ലയൺസ് ഡച്ചുകാരുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമിട്ടത്. ജർമനിക്ക് പിന്നാലെ നെതർലൻഡ്സും ടൂർണമെന്റിന്റെ ആദ്യ നോക്കൗട്ടിൽ തന്നെ പുറത്തായത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ആദ്യ പകുതി ഇരുടീമുകളുടെയും തന്ത്രപരമായ പ്രതിരോധ മികവിൽ ഗോൾരഹിതമായി അവസാനിച്ചിരുന്നുത്. എന്നാൽ, രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞത്. 72-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ല നൽകിയ കൃത്യതയാർന്ന പാസിൽ നിന്ന് കോഡി ഗാക്പോ നെതർലൻഡ്സിന് അർഹിച്ച ലീഡ് സമ്മാനിച്ചത്. . ഇതിനു മുൻപ് മൊറോക്കൻ ക്യാപ്റ്റൻ അഷ്റഫ് ഹക്കിമിയുടെ ഒരു തകർപ്പൻ ഷോട്ട് ഡച്ച് ബാറിൽ തട്ടി തെറിച്ചിരുന്നത്.

നെതർലൻഡ്സ് വിജയം ഉറപ്പിച്ചിരിക്കെ, ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ മൊറോക്കൻ ആരാധകരെ ആവേശത്തിലാഴ്ത്തി ഡിഫെൻഡർ ഇസ്സ ദിയോപ് ഹെഡറിലൂടെ സമനില ഗോൾ നേടിയത് . ഇതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ടത്.

പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ മോണ്ടെറെയ് സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ നിമിഷങ്ങൾ. മൊറോക്കോയുടെ വിശ്വസ്തനായ ഗോൾകീപ്പർ യാസിൻ ബോണോയുടെ തകർപ്പൻ രക്ഷപ്പെടുത്തലുകളുടെ കരുത്തിൽ 3-2 എന്ന സ്കോറിനാണ് ആഫ്രിക്കൻ കരുത്തർ വിജയം പിടിച്ചെടുത്തു . ആകെ എടുത്ത 10 കിക്കുകളിൽ 5 എണ്ണവും ഗോളാക്കി മാറ്റാൻ ഇരുടീമുകളിലെയും താരങ്ങൾക്ക് സാധിച്ചിയിരുന്നില്ല .
​ നെതർലൻഡ്സിനായി ആദ്യ കിക്ക് എടുത്ത ടെൻ കൂപ്‌മെയ്‌നേഴ്‌സ് പന്ത് വലയിലെത്തിച്ച് ടീമിന് അനുകൂലമായ തുടക്കം നൽകി (1-0). എന്നാൽ, മൊറോക്കോയുടെ നീൽ എൽ ഐനാവിയുടെ ആദ്യ ഷോട്ട് പോസ്റ്റിന്റെ ബാറിൽ തട്ടി തെറിച്ചതോടെ ഡച്ചുകാർക്ക് മുൻതൂക്കം ലഭിച്ചതു നെതർലൻഡ്സിന്റെ രണ്ടാം കിക്ക് എടുത്ത ജസ്റ്റിൻ ക്ലൂവർട്ടിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ മൊറോക്കോയ്ക്കായി കിക്ക് എടുത്ത സൂഫിയാൻ റഹീമിയുടെ ഷോട്ട് ഡച്ച് കീപ്പർ വെർബ്രുഗന്റെ കൈകളിൽ തട്ടിയെങ്കിലും പന്ത് ലൈൻ മറികടന്ന് വലയിലെത്തിയതോടെ മൊറോക്കോ ഒപ്പമെത്തിയത് (1-1).

ഡച്ച് താരം വൗട്ട് വെഗോർസ്റ്റും മൊറോക്കോയുടെ ചെംസെദ്ദീൻ താൽബിയും തങ്ങളുടെ കിക്കുകൾ ഒട്ടും പിഴയ്ക്കാതെ ഗോളാക്കി മാറ്റിയതോടെ സ്കോർ 2-2 ആയി. നെതർലൻഡ്സിന്റെ ക്വിന്റൻ ടിംബർ എടുത്ത ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയി. ഈ സുവർണ്ണാവസരം മുതലെടുത്ത് ലീഡ് എടുക്കാൻ വന്ന മൊറോക്കൻ സൂപ്പർ താരം അഷ്റഫ് ഹക്കിമിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ നാടകീയത ഏറി.
​നെതർലൻഡ്സിന്റെ അഞ്ചാമത്തെയും അവസാനത്തെയും കിക്ക് എടുത്ത ക്രിസെൻസിയോ സമ്മർവില്ലയുടെ ഷോട്ട് ഇടത്തോട്ട് ചാടി യാസിൻ ബോണോ മനോഹരമായി തടുത്തു. ഒടുവിൽ മൊറോക്കോയുടെ നിർണായകമായ അവസാന കിക്ക് എടുത്ത ഇസ്മായിൽ സൈബാരി പന്ത് വലയിലെത്തിച്ചതോടെ 3-2 ന്റെ സ്കോറുമായി മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം