Wednesday, September 09, 2026
News99 Kerala

ഇൻ്റർലോക്ക് കട്ടകൾ കൊണ്ട് ആക്രമ‌ണം, പേനാക്കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു' ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്.

Logo
Editors Pick June 30, 2026 | 05:18 AM
News Image
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ വധശ്രമത്തിന് കാസർകോട് ടൗൺ പോലീസ് കേസെടുതിരിക്കുന്നു . ഗൾഫിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പള്ളിക്കര സ്വദേശിയായ അബ്ദുൾ അഹാദിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് . കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഖാദർ കരിപ്പൊടിയും കൂട്ടാളികളും ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . ഖാദറിന് പുറമെ സുഹൃത്തുക്കളായ റാഷിദ് എന്ന സാക്കി, അഷറഫ് എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നരഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുള്ളത്. പ്രതികൾക്കെതിരെ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കടുത്ത ശിക്ഷാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നു.

കാസർകോട് അണങ്കൂരിൽ വെച്ചാണ് അഹാദിന് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്. റോഡരികിൽ കിടന്നിരുന്ന ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് അഹാദിന്റെ പരാതിയിൽ പറയുന്നു. ആക്രമണത്തിൽ മുഖത്തും കണ്ണിനും ശരീരമാസകലവും ഗുരുതരമായി പരിക്കേറ്റ അഹാദ് നിലവിൽ കാസർകോട്ടെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം