Wednesday, September 09, 2026
News99 Kerala

BJP അധികാരത്തിൽ വന്ന ശേഷം RSS ബന്ധം തെളിയിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ മത്സ‌രിക്കുന്നു' മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ.

Logo
Editors Pick June 29, 2026 | 02:50 AM
News Image
ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ തങ്ങൾക്ക് രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർഎസ്എസ്) ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ വൻ മത്സരം നടക്കുകയാണെന്ന പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ. ഭോപ്പാലിൽ മുൻ ആർഎസ്എസ് പ്രചാരകന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെ മന്ത്രി നടത്തിയ തുറന്നുപറച്ചിൽ ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരികുന്നു.

തങ്ങളെ കാണാൻ വരുന്ന ഉദ്യോഗസ്ഥർ മുൻകാലങ്ങളിലെ ആർഎസ്എസ് ശാഖാ ബന്ധങ്ങൾ എടുത്തുപറഞ്ഞ് പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വിജയവർഗിയ പരിഹസിച്ചിരിക്കുന്നത് . "ഞങ്ങൾ അധികാരത്തിൽ വന്നതോടെ ചില ഉദ്യോഗസ്ഥർ വന്ന് പറയും, 'സർ, ഞാൻ പണ്ട് ശാഖയിൽ പോകുമായിരുന്നു' എന്ന്. ബിജെപി സർക്കാർ വരുന്നതിന് മുൻപ് ഇവരൊന്നും ഇത് പറഞ്ഞിട്ടേയില്ല. ഇപ്പോൾ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ചിന്തിക്കുന്നത് തങ്ങൾ ആർഎസ്എസിന്റെ ഭാഗമാണെന്നാണ്. അധികാരത്തിൽ വന്നതോടെ എല്ലാവരും സംഘിന്റെ ആളുകളായി മാറി" – മന്ത്രി പറഞ്ഞത് .

ചില ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങളെ അദ്ദേഹം വേദിയിൽ പരിഹസിക്കുകയും ചെയ്തിരിക്കുന്നു. ഒരു ഉദ്യോഗസ്ഥൻ തന്റെ പിതാവ് ശാഖാ പ്രസിഡന്റായിരുന്നു എന്ന് അവകാശപ്പെട്ട കാര്യം അദ്ദേഹം ഓർത്തെടുത്തു. എന്നാൽ, ആർഎസ്എസിൽ അങ്ങനെ ഒരു പദവി തന്നെയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നു . സംഘടനയുടെ സ്വാധീനവും പ്രത്യയശാസ്ത്രവും വളരുമ്പോഴും, ആത്മാർത്ഥതയുള്ള ആളുകളുടെ കുറവ് ആർഎസ്എസ് നേരിടുന്നുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.

മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ഭരണകൂടത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. സിവിൽ സർവീസിന്റെയും ഭരണസംവിധാനത്തിന്റെയും ഭരണഘടനാപരമായ പ്രവർത്തനത്തെ ആശങ്കപ്പെടുത്തുന്നതാണ് മന്ത്രിയുടെ വാക്കുകളെന്ന് കോൺഗ്രസ് ആരോപിച്ചിരിക്കുന്നത് .
മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് രംഗത്തുവന്നത്."ഭരണയന്ത്രത്തിനുള്ളിൽ ഇത്തരം പ്രവണതകൾ വളരുന്നത് കേവലം ഒരു രാഷ്ട്രീയ പരാമർശമല്ല. ഇത് ഇന്ത്യൻ ഭരണസംവിധാനത്തിന്റെ നിഷ്പക്ഷതയ്ക്കും ഭരണഘടനാപരമായ മര്യാദകൾക്കും എതിരെയുള്ള ഗുരുതരമായ പ്രശ്നമാണ്. സർക്കാർ ഉദ്യോഗസ്ഥർ ഏതെങ്കിലും രാഷ്ട്രീയ അല്ലെങ്കിൽ പ്രത്യയശാസ്ത്ര സംഘടനയോടല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടനയോടാണ് വിശ്വസ്തത പുലർത്തേണ്ടത്" - ജിതു പട്വാരി വ്യക്തമാകിയത്.

വിഷയത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും മധ്യപ്രദേശ് ഗവർണറും അടിയന്തരമായി ഇടപെടണമെന്നും മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ഭരണഘടനാപരമായ പുനഃപരിശോധന നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം