Thursday, September 10, 2026
News99 Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള സ്വർണം കാണാതായി

Logo
Editors Pick June 27, 2026 | 11:16 AM
News Image
പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും പല സമയങ്ങളിലായി കണ്ടെത്തി സ്റ്റേഷനിൽ വിശ്വസിച്ച് ഏൽപ്പിച്ച 10 ലക്ഷത്തിലധികം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. സുരക്ഷിതമായി സൂക്ഷിക്കേണ്ടിയിരുന്ന തൊണ്ടിമുതലുകൾ സ്റ്റേഷനകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായത് പോലീസ് സേനയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്.

നാട്ടുകാർ 2018-ന് മുൻപ് സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണമാല, ബ്രേസ്ലെറ്റ് എന്നിവയും, 2024 ഒക്ടോബറിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റ് പൊതുസ്ഥലങ്ങളിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ട് മാലകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം എന്നിവയടക്കമാണ് കാണാതായിട്ടുള്ളത്. ഈ വർഷം ഫെബ്രുവരിയിലാണ് സ്വർണം കാണാനില്ലെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയും ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തത്. എന്നാൽ, നിലവിൽ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സ്വർണം എങ്ങോട്ട് പോയി എന്നതിൽ കൃത്യമായ മറുപടി നൽകാൻ കഴിയുന്നില്ല.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം