Thursday, September 10, 2026
News99 Kerala

കൂത്താളി പഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണു; ജീവനക്കാരിക്ക് പരിക്ക്

Logo
Kerala June 20, 2026 | 07:00 AM
News Image

*_20-06-2026 ശനി_*

കോഴിക്കോട്: പേരാമ്പ്ര കൂത്താളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ലാബ് അടർന്നുവീണ് വനിതാ ജീവനക്കാരിക്ക് പരിക്കേറ്റു. പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ അസിസ്റ്റന്റായ ശ്വേതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം.

രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, വലിയ ശബ്ദത്തോടെ മേൽക്കൂരയുടെ സ്ലാബിന്റെ ഒരു ഭാഗം ശ്വേതയുടെ മേൽക്കേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മറ്റ് ജീവനക്കാരും ഓഫീസിലുള്ളപ്പോഴാണ് സംഭവം നടന്നത്. പരിക്കേറ്റ ശ്വേതയെ ഉടൻ തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഏകദേശം 58 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. കാലപ്പഴക്കമുള്ള കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ജീവനക്കാരും പൊതുജനങ്ങളും ആശങ്ക ഉന്നയിക്കുന്നുണ്ട്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം