Thursday, September 10, 2026
News99 Kerala

ആർഎസ്എസ് കർണാടകയിൽ പ്രവർത്തിക്കുന്നെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. നിലപാട് ആവർത്തിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ

Logo
Editors Pick June 20, 2026 | 04:43 AM
News Image
കർണാടകയിൽ പ്രവർത്തനം തുടരണമെങ്കിൽ, ഭരണഘടനാ തത്വങ്ങളും നിയമവാഴ്ചയും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആർഎസ്എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ വീണ്ടും രംഗത്ത് യത്തിരിക്കുന്നു. സംസ്ഥാനത്ത് ഇത്രയും വലിയ ഒരു സംഘടന ആർഎസ്എസ് നടത്തുന്നുണ്ടെങ്കിൽ, അവർ ഒന്നുകിൽ രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ ഏത് നിയമപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

ദളിതർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഭരണഘടനാപരമായ ഭരണത്തിൽ തുല്യ പങ്കുണ്ടെന്നും, ഒരു സംഘടനയും നിയമപരമായ മേൽനോട്ടത്തിന് പുറത്ത് പ്രവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നത്.

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ തയ്യാറാക്കി വെക്കാൻ ഖാർഗെ ആർഎസ്എസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.ആവശ്യം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തള്ളി. ഖാർഗെയുടെ ആവശ്യം വെറും രാഷ്ട്രീയമാണെന്നും ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചത്. വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയിൽ ആർഎസ്എസ് ഒരു നൂറ്റാണ്ടിലേറെയായി സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും ഭാഗവത് പറഞ്ഞത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം