Thursday, September 10, 2026
News99 Kerala

ഇസ്രയേൽ സേനയ്ക്ക് വേണ്ട അത്യാധുനിക റഡാറുകളുടെ നിർമാണം തമിഴ്‌നാട്ടിൽ ഫാക്ടറി നിർമാണം ആരംഭിച്ചു.

Logo
Editors Pick June 18, 2026 | 03:43 PM
News Image
ഇന്ത്യ-ഇസ്രയേൽ പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ പുതുയൊരു നീക്കം. പ്രമുഖ ഇസ്രയേൽ കമ്പനി എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് തമിഴ്‌നാട്ടിൽ റഡാർ നിർമാണ പ്ലാന്റ് സ്ഥാപിധമാകുന്നു . കൃഷ്ണഗിരി ജില്ലയിലുള്ള ശൂലഗിരി ഇൻഡസ്ട്രിയൽ ഏരിയയിൽ ഭൂമിപൂജ ചടങ്ങോടെ ഫാക്ടറി നിർമാണം ആരംഭിച്ചിരിക്കുന്നത്.

2027ഓടെ പ്ലാന്റ് പൂർണതോതിൽ സജ്ജമാകുമെന്ന് കമ്പനി അറിയിച്ചത്. ഇന്ത്യൻ പ്രതിരോധ കമ്പനിയായ ഡിസിഎക്‌സ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്നുള്ള 'എൽടിഎക്‌സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സംയുക്ത സംരംഭത്തിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള 'മേയ്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' പദ്ധതികൾക്ക് പുതിയൊരു മുഖം നൽകുന്നതാണ് ഈ സംരംഭം.

പൂർണ്ണമായും അത്യാധുനിക സാങ്കേതികവിദ്യകളോടെ ഒരുങ്ങുന്ന ഈ പുതിയ ഫാക്ടറി വ്യോമസേനയ്ക്കും കരസേനയ്ക്കും ആവശ്യമായ അത്യാധുനിക എയർബോൺ , ഗ്രൗണ്ട് ബേസ്ഡ് റഡാർ സംവിധാനങ്ങളുടെ നിർമാണത്തിനും വികസനത്തിനുമായാണ് രൂപകൽപ്പന ചെയ്തിരികുന്നത്.

റഡാറുകളുടെ ഭാഗങ്ങൾ അസംബ്ലിങ് മാത്രമല്ല, ഉയർന്ന തലത്തിലുള്ള സുരക്ഷാ പരിശോധനകളും ഇന്റഗ്രേഷനും ഈ ഫാക്ടറിയിൽ വെച്ച് തന്നെ നടത്താൻ സാധിക്കും. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ സായുധ സേനകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്നെ ഭാവിയിൽ ആഗോള വിപണിയിലേക്ക് ഇവിടുന്ന് റഡാറുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം