Wednesday, September 09, 2026
News99 Kerala

മൊബൈൽ ഫോണി ൻെറ അമിത ഉപയോഗം, ലഹരി വിപത്ത് എന്നിവയ്‌ക്കെതിരെ വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു

Logo
Kerala June 17, 2026 | 05:51 AM
News Image
പാലക്കാട്‌ ചിറ്റൂർ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ, മൊബൈൽ ഫോണി ൻെറ അമിത ഉപയോഗം, ലഹരി വിപത്ത് എന്നിവയ്‌ക്കെതിരെ വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.

ചിറ്റൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ (SHO) യുടെ പ്രത്യേക നിർദ്ദേശാനുസരണമാണ് സ്റ്റേഷൻ പരിധിയിലുള്ള തത്തമംഗലം ഗവൺമെന്റ് യു.പി. സ്കൂളിൽ (GUPS) വെച്ച് പരിപാടി നടത്തിയത്.
പാലക്കാട് ജനമൈത്രി എ.ഡി.എൻ.ഓ (ADNO) ആറുമുഖൻ വിദ്യാർഥികൾക്കായി ക്ലാസുകൾ നയിച്ചു. മൊബൈൽ ഫോണിൻെറ അമിത ഉപയോഗം കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും, ചതിക്കുഴികൾ നിറഞ്ഞ സൈബർ ലോകത്ത് കുട്ടികൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വരുത്തിവെക്കുന്ന വിനാശകരമായ അവസ്ഥകളെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി.
സ്കൂൾ പ്രധാന അധ്യാപിക സജിത ബാനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. SPC ചാർജ് വഹിക്കുന്ന അധ്യാപിക കലൈശെൽവി, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീനിവാസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കേണ്ടതിൻെറ ആവശ്യകത ചടങ്ങിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം