Thursday, September 10, 2026
News99 Kerala

പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്

Logo
Editors Pick June 16, 2026 | 07:04 AM
News Image
ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുരക്ഷ മുൻനിർത്തി രാജ്യത്ത് പ്രമുഖ മെസേജിങ് ആപ്പായ ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം

. പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാജ വിവരങ്ങളും തടയുന്നതിന്റെ ഭാഗമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) യുടെ ശുപാർശപ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) ഈ നടപടി.ആപ്പിന് നിയന്ത്രണം ജൂൺ 22 വരെയാണ്. കൂടാതെ, വ്യാജ പ്രചാരണങ്ങൾ തടയുന്നതിനായി ടെലിഗ്രാമിലെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ജൂൺ 30 വരെ കേന്ദ്രസർക്കാർ നിർദേശപ്രകാരം പ്രവർത്തനരഹിതമാക്കിയിട്ടുമുണ്ട്.

ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ടെലിഗ്രാമിന്റെ എഡിറ്റിങ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതായി എൻ‌ടി‌എ കണ്ടെത്തിയിരുന്നു. പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത്, പരീക്ഷയ്ക്ക് ശേഷം ചോദ്യപേപ്പറുകൾ അറ്റാച്ച് ചെയ്താൽ പോലും യഥാർത്ഥ ടൈംസ്റ്റാമ്പ് നിലനിൽക്കും. ഇത് പേപ്പർ മുൻകൂട്ടി ചോർന്നതാണെന്ന് വരുത്തിതീർക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നു. എഡിറ്റിങ് ഫീച്ചർ താൽക്കാലികമായി നിർത്തുന്നത് പുതിയ സന്ദേശങ്ങൾ അയക്കുന്നതിനെയോ സ്വീകരിക്കുന്നതിനെയോ ബാധിക്കില്ലെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം