Wednesday, September 09, 2026
News99 Kerala

പാലക്കാട്‌ എലപ്പുള്ളി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികൾ ഊർജിതമാക്കി

Logo
Kerala June 16, 2026 | 05:11 AM
News Image


എലപ്പുള്ളി: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ എലപ്പുള്ളി പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. കൃഷിനാശം പതിവായ മേഖലകളിൽ ഷൂട്ടറുടെ സഹായത്തോടെ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്ന നടപടിയാണ് സ്വീകരിച്ചത്.
ചേരുംകാട്, പള്ളവക്കാട്, ഗൂവക്കാരാമശ്ശേരി പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം 15 കാട്ടുപന്നികളെ ഷൂട്ടർ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ വെടിവച്ച് കൊന്നു.
കാട്ടുപന്നി ശല്യം മൂലം പ്രദേശത്തെ നെൽകൃഷിക്കും വാഴക്കൃഷിക്കും വ്യാപക നാശനഷ്ടമാണ് നേരിട്ടിരുന്നത്. ഇതേത്തുടർന്നാണ് പഞ്ചായത്ത് ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വാർഡ് അംഗങ്ങൾ, കർഷക സംഘടനാ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ നടപ്പാക്കിയത്. വനംവകുപ്പിന്റെ നിർദേശപ്രകാരം കൊല്ലപ്പെട്ട കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ തന്നെ സംസ്കരിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം