Wednesday, September 09, 2026
News99 Kerala

മുൻ മേയർ ആര്യ രാജേന്ദ്രനും ആയുള്ള തർക്കത്തിൽ ജോലി നഷ്ടമായ യദുവിന് കേരള നിയമസഭയിൽ ഡ്രൈവറായി താത്കാലിക നിയമനം

Logo
Editors Pick June 13, 2026 | 10:08 AM
News Image

തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിലെ താത്കാലിക ജോലി നഷ്ടപ്പെട്ട ഡ്രൈവർ എച്ച്.എൽ. യദുവിന് നിലവിൽ കേരള നിയമസഭയിൽ ഡ്രൈവറായി താത്കാലിക നിയമനം ലഭിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് ഈ നിയമനം നൽകിയിരിക്കുന്നത്.

2024 ഏപ്രിൽ 27-ന് രാത്രി പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ വെച്ചാണ് സംഭവമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുത്തില്ലെന്നും, കാറിനെ ഇടിക്കുന്ന രീതിയിൽ ബസ് ഓടിച്ചെന്നും, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് മേയർ കാറിട്ട് ബസ് തടയുകയായിരുന്നു.
മേയറുടെ പരാതിയിൽ കൺടോൺമെന്റ് പോലീസ് കേസെടുത്തതോടെയാണ് കെഎസ്ആർടിസി താൽക്കാലിക ഡ്രൈവറായിരുന്ന യദുവിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയത്. ഇതിനിടയിൽ ഉപജീവനത്തിനായി യദു സ്വിഗ്ഗി ഡെലിവറി ബോയ് ആയും ജോലി ചെയ്തിരുന്നു

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം