Thursday, September 10, 2026
News99 Kerala

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ കർണാടകക്കാരിൽ വലിയ അതൃപ്തി.

Logo
Kerala June 09, 2026 | 07:57 AM
News Image


നിരവധി കന്നഡ വ്ലോഗർമാരാണ് കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ വിമർശനങ്ങളുമായി മുന്നോട്ടു വരുന്നത്.

“നമ്മൾ കന്നഡിഗർ ഒരിക്കലും അങ്ങോട്ട് പോവരുത്. എനിക്കൊരു അബദ്ധം പറ്റി.
ഇനി ഞാൻ അങ്ങോട്ടേക്കില്ല.

അവിടുത്തെ കമ്മിറ്റിക്കാർ പിച്ചക്കാരോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. ഇത്രയും മോശം ഒരു അമ്പലക്കമ്മിറ്റിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

അവർ ഞങ്ങളിൽ പലരേയും ശാരീരികമായി കയ്യേറ്റം ചെയ്തു.
ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ പോയിട്ട് ഇങ്ങനെയാണ് അവർ നിങ്ങളോട് പെരുമാറുക. ഇനി ആർക്കും ഈ അബദ്ധം പറ്റരുത്.”

— രവി ഗൗഡ എന്നൊരു കന്നഡ വ്ലോഗറുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇത്തരത്തിൽ ഒരുപാട് ആളുകൾ വ്യാപക പ്രതിഷേധവുമായി മുന്നോട്ട് വരുന്നുണ്ട്.

കൊട്ടിയൂർ രണ്ട് ദിവസമായി നിയന്ത്രിക്കാൻ പറ്റുന്നതിനപ്പുറമുളള തിരക്കാണ് അനുഭവപ്പെടുന്നത്.

കർണാടകയിൽ നിന്നെത്തിയ ഏതാനും സംഘങ്ങളുമായി കൊട്ടിയൂർ ക്ഷേത്ര കമ്മിറ്റിക്കാർ ഉരസുകയും കയ്യാങ്കളിയിലേക്ക് പോവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വിമർശനങ്ങൾ ഉയരുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം