Wednesday, September 09, 2026
News99 Kerala

അഹിംസയാകണം മനുഷ്യൻ്റെ യഥാർത്ഥ മതം.അത് സമൂഹത്തിന് ഭീഷണിയാണെങ്കിൽ ആയുധം കൈയിലെടുക്കുന്നതിൽ തെറ്റില്ല. ഉത്തർ പ്രദേശ് മുഖൃമന്ത്രി

Logo
Editors Pick May 30, 2026 | 01:15 PM
News Image
അഹിംസയെയും സുരക്ഷയെയും കുറിച്ച് പ്രതിരോധ ഉച്ചകോടിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ചർച്ചയാകുന്നത് . സാധാരണ ജീവിതത്തിൽ അഹിംസയാണ് മനുഷ്യന്റെ യഥാർത്ഥ മതവും പരമമായ ധർമവുമെങ്കിലും, രാജ്യാന്തര സുരക്ഷയ്ക്കും സമൂഹത്തിനും ഭീഷണി ഉയർത്തുന്ന ശക്തികൾക്ക് മുന്നിൽ അഹിംസ മാത്രം കൊണ്ട് പ്രതിരോധം തീർക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞത് .ലക്‌നൗവിൽ നടന്ന 'നൗസേന ശൗര്യ വാടിക'യുടെ രണ്ടാം ഘട്ട ഉദ്ഘാടന ചടങ്ങിൽ സൈനിക ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം വിവാദപരമായ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

സുരക്ഷാ രംഗത്ത് രാജ്യം ശക്തമായിരിക്കുമ്പോൾ മാത്രമേ ലോകം അതിനെ ബഹുമാനിക്കുകയും ഇന്ത്യയോട് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുകയുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തിരിക്കുന്നത്. സമാധാനപരമായ അന്തരീക്ഷത്തിൽ മാത്രമേ വികസന പ്രവർത്തനങ്ങൾ പൂർണമായ തോതിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ എന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മുൻകാലങ്ങളിൽ ഉത്തർപ്രദേശിൽ പതിവായിരുന്ന കർഫ്യൂകളും ക്രിമിനൽ സംഘങ്ങളുടെ അരാജകത്വവും അവസാനിപ്പിച്ച് സംസ്ഥാനം സുസ്ഥിരത കൈവരിച്ചെന്ന് അവകാശ വാദം ഉന്നയിക്കാനാണ് ബിജെപിയും മുഖ്യമന്ത്രിയും പ്രധാനമായും ലക്ഷ്യമിടുന്നത്. മുൻപ് പാർട്ടിക്ക് വിജയിക്കാൻ സാധിക്കാതെ പോയ മണ്ഡലങ്ങളിൽ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തിയും പ്രാദേശിക കക്ഷികളുമായി സഖ്യം ചേർത്തും ഭരണപക്ഷം മുന്നോട്ട് പോകുമ്പോൾ, പ്രതിപക്ഷം പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടാണ് ഇതിനെ പ്രതിരോധിക്കാൻ ശ്രമിചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം