Thursday, September 10, 2026
News99 Kerala

കമാൻഡോസ് വാഹനം ഉള്‍പ്പെടെ അകമ്പടി; മുഖ്യമന്ത്രി വിഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

Logo
Editors Pick May 27, 2026 | 05:30 PM
News Image
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. അകമ്പടിയായി കമാൻഡോസ് വാഹനം ഉള്‍പ്പെടെ ഉണ്ടാകും.

ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇന്ന് രാത്രി 11 ന് ഡല്‍ഹിയില്‍ നിന്നും മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തിച്ചേരും.

നെടുമ്പാശ്ശേരി വിമാനത്താവള പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി. വഴിയില്‍ പലയിടത്തും സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുണ്ടോയെന്ന് രഹസ്യാന്വേഷണവിഭാഗം നിരീക്ഷിച്ചുകൊണ്ടിക്കുകയാണ്. കമാൻഡോസ്, ആംബുലൻസ് എന്നിവയുടെ സേവനം ആവശ്യമില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പിന്നാലെ അനുഗമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കർശനമായി നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുൻപ് തന്നെ വി.ഡി സതീശൻ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോർട്ട്‌, പൈലറ്റ് വാഹനങ്ങള്‍ മാത്രമായിരുന്നു അകമ്പടി. എന്നാല്‍ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില്‍ ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം