Wednesday, September 09, 2026
News99 Kerala

ഭാര്യയെ ! മൃഗത്തെപ്പോലെ കാണരുത് അന്തസ്സോടെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്.സുപ്രീം കോടതി

Logo
Editors Pick May 12, 2026 | 05:08 AM
News Image
ഭാര്യയെ മൃഗത്തെപ്പോലെ കാണരുതെന്നും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിയായ ബിഹാർ സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങുന്ന ബെഞ്ച് കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത് . ഭർത്താവിന്റെ ക്രൂരതകൾക്കെതിരെ ശക്തമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്.

മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെ നിലത്തിട്ട് ചവിട്ടുകയും വടികൊണ്ടും കല്ലുകൊണ്ടും ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രതി നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാളുടെ ക്രൂരത സഹിക്കാനാകാതെയാണ് മുൻഭാര്യമാർ ഉപേക്ഷിച്ചു പോയതെന്നും കോടതി ചൂണ്ടിക്കാട്ടിയത് . “എന്തിനാണ് ഭാര്യയെ ഇത്തരത്തിൽ ക്രൂരമായി മർദ്ദിക്കുന്നത്?” എന്ന് പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ച കോടതി, സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

കേസിലെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് മുൻകൂർ ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചത് . പ്രതി ഉടൻ തന്നെ പോലീസിന് മുൻപാകെ കീഴടങ്ങണമെന്നും അതിനുശേഷം നിയമപരമായ ജാമ്യനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം