Sunday, July 26, 2026
News99 Kerala

പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കോഴിക്കോട്ടെ ഓട്ടോ-ടാക്സി തൊഴിലാളികൾ

Logo
Editors Pick May 05, 2026 | 08:27 AM
News Image
കോഴിക്കോട്: നഗരത്തിന്റെ ചക്രങ്ങൾ തിരിക്കുന്ന, ജനങ്ങളുടെ യാത്രാ സൗകര്യം ഉറപ്പാക്കുന്ന ഓട്ടോ-ടാക്സി തൊഴിലാളികൾ കഴിഞ്ഞ പത്തു വർഷമായി നേരിടുന്ന കടുത്ത അവഗണനയ്ക്കെതിരെ തങ്ങളുടെ പ്രതിഷേധം വോട്ടുയർത്തി രേഖപ്പെടുത്തിയെന്ന് വ്യക്തമാകുന്നത്.SMTU (സോഷ്യലിസ്റ്റ് മോട്ടോർ തൊഴിലാളി യൂണിയൻ) കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഇത്തരത്തിൽ പ്രതിഷേധ വോട്ട് രേഖപ്പെടുത്തിയ എല്ലാ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും പരസ്യമായി വിപ്ലവാഭിവാദ്യങ്ങളും അഭിനന്ദനങ്ങളും നേർന്നിരിക്കുന്നു.

ഇത് കേവലം തൊഴിലാളികളുടെ ആശങ്കയല്ല, മറിച്ച് ഒരു പ്രബലമായ യൂണിയൻ ഔദ്യോഗികമായി അംഗീകരിച്ച ഒരു രാഷ്ട്രീയ നിലപാടാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുത്.

വർധിച്ചുവരുന്ന ചിലവുകൾ: ഇന്ധനവില വർധനവും സ്പെയർ പാർട്സുകളുടെ വിലക്കയറ്റവും നിത്യനിദാന ചിലവുകളെയും വരുമാനത്തെയും സാരമായി ബാധിക്കുന്നത്.

ക്ഷേമ പദ്ധതികളുടെ അപര്യാപ്തത: കഴിഞ്ഞ പത്തു വർഷത്തെ ഭരണകാലയളവിൽ ക്ഷേമനിധി ആനുകൂല്യങ്ങളിൽ കാര്യമായ വർധനവോ സുരക്ഷയോ ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു.

ഓൺലൈൻ ടാക്സി ഭീഷണി: ഓൺലൈൻ ടാക്സികളുടെ കടന്നുകയറ്റം മൂലം സാധാരണക്കാരായ ഓട്ടോ തൊഴിലാളികൾക്ക് വരുമാനം കുറയുന്നു. ഇവർക്ക് കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ വേണമെന്നാണ് ആവശ്യം.

അവഗണനയുടെ ദശകം: കഴിഞ്ഞ പത്തു വർഷമായി തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെന്ന ഉറച്ച ബോധ്യമാണ് ഈ പ്രതിഷേധ വോട്ടുകൾക്ക് പിന്നിലെന്ന് തൊഴിലാളി നേതാക്കൾ വ്യക്തമാക്കുന്നത്.

പുതിയ സർക്കാരിനോടുള്ള ആവശ്യങ്ങൾ:

​പ്രത്യേക പാക്കേജ്: ഓട്ടോ-ടാക്സി മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക.

​ക്ഷേമ പദ്ധതികൾ: പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിക്കുക.

​സുരക്ഷാ സംവിധാനങ്ങൾ: പാർക്കിംഗ് സൗകര്യങ്ങൾ വർധിപ്പിക്കുകയും തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.

കേരളം ആഗ്രഹിക്കുന്ന, പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന ഒരു നല്ല ഭരണം വരാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്നും, ഇറങ്ങുന്നവർ ശ്രദ്ധിക്കാതെ പോയ തങ്ങളെ പുതിയ ഭരണകൂടമെങ്കിലും നീതിപൂർവ്വം പരിഗണിക്കുമെന്നും കോഴിക്കോട്ടെ തൊഴിലാളി സമൂഹം പ്രാർത്ഥിക്കുന്നത്. അവഗണനയുടെ കാലം കഴിഞ്ഞ് വികസനത്തിന്റെയും നീതിയുടെയും പുതിയ പാതയിലേക്ക് കോഴിക്കോട്ടെ ഓട്ടോ-ടാക്സി മേഖലയും നീങ്ങാൻ കാത്തിരിക്കുകയാണ്.

Comments
Please Login to comment.
LATEST NEWS
കോക്രോച്ച് ജനതാപാർട്ടി' പ്രതിഷേധങ്ങൾക്ക് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ വിശദീകരണം: സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നു
ടൈഫോയ്ഡ് ബാധിച്ചിട്ടും വഴങ്ങാതെ പോരാട്ടം; ഐവി ഡ്രിപ്പുമായി ജന്തർ മന്തറിലെ സമരം നയിച്ച് അഭിജീത് ദിപ്‌കെ
സിനിമയെ വെല്ലുന്ന മോഷണം: മധ്യപ്രദേശിലെ നർവാർ കോട്ടയിൽ നിന്ന് ശതകോടികൾ വിലമതിക്കുന്ന ചരിത്ര പീരങ്കി മോഷ്ടിച്ചു
മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കീൽ നോട്ടീസ്: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ അധിക്ഷേപിച്ചതിൽ നടപടി
ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.
ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും
നീറ്റ് പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പേളി മാണി; 'കാവി' പരാമർശത്തിലും സ്റ്റാറ്റസ് പിൻവലിക്കലിലും സോഷ്യൽ മീഡിയയിൽ വൻ അമർഷം
പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ