Wednesday, September 09, 2026
News99 Kerala

കൃത്രിമ നടക്കുമെന്ന് ആരോപിച്ച് മമതാ ബാനർജി രാത്രി സ്ട്രോങ്ങ് റൂമിൽ നേരിട്ട് എത്തി കാവലിരുന്നു

Logo
National May 01, 2026 | 08:04 AM
News Image
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ നാടകീയ രംഗങ്ങൾ. വോട്ടിംഗ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി വ്യാഴാഴ്ച രാത്രി സ്ട്രോങ് റൂമിൽ നേരിട്ടെത്തിയിരിക്കുന്നു . സൗത്ത് കൊൽക്കത്തയിലെ സഖാവത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിൽ നാല് മണിക്കൂറോളം ചിലവഴിച്ച മമത, തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സേനയ്ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് .

താൻ മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തിലെ ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് മമത എത്തി.രാത്രി 8 മണിയോടെ എത്തിയ അവർ പുലർച്ചെ 12:07-നാണ് പുറത്തിറങ്ങി. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടക്കുന്നതായി ടിവിയിലൂടെ ദൃശ്യങ്ങൾ കണ്ടതിനാലാണ് താൻ നേരിട്ടെത്തിയതെന്ന് മമത പറഞ്ഞിരിക്കുന്നു . സ്ട്രോങ് റൂമിലേക്ക് പ്രവേശിക്കാൻ ആദ്യം കേന്ദ്ര സേന അനുവദിച്ചില്ലെന്നും താൻ ഒരു സ്ഥാനാർത്ഥിയാണെന്നും തനിക്ക് അവിടെ പ്രവേശിക്കാൻ അവകാശമുണ്ടെന്നും തർക്കിച്ച ശേഷമാണ് ഉള്ളിൽ കയറിയതെന്നും അവർ വ്യക്തമാക്കിയിരിക്കുന്നു .

സ്ട്രോങ് റൂമിനുള്ളിൽ അപരിചിതർ കടന്നതായും ബാലറ്റ് പേപ്പറുകളിൽ തിരിമറി നടത്തുന്നതായും തൃണമൂൽ നേതാക്കളായ കുനാൽ ഘോഷും ശശി പഞ്ജയും ആരോപിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ടിഎംസി പുറത്തുവിട്ടിരിക്കുന്നത് . തൃണമൂൽ പ്രവർത്തകർ സ്ഥലത്തില്ലാതിരുന്ന സമയത്ത് സ്ട്രോങ് റൂം വീണ്ടും തുറന്നുവെന്നും ഇതിനായി അയച്ച ഇമെയിൽ സന്ദേശം മനഃപൂർവ്വം വൈകിച്ചുവെന്നുമാണ് മറ്റൊരു ആരോപണം. പോസ്റ്റൽ ബാലറ്റുകൾ മാറ്റുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കൾ സ്ട്രോങ് റൂമിന് പുറത്ത് ധർണ്ണ നടത്തിയത്.

മമതയുടെ ആരോപണങ്ങളെ ബിജെപി പൂർണമായും തള്ളി. പരാജയഭീതി മൂലം മമത നാടകം കളിക്കുകയാണെന്ന് സുവേന്ദു അധികാരി പരിഹസിച്ചത് . വോട്ടെണ്ണലിന് മുന്നോടിയായി പോസ്റ്റൽ ബാലറ്റുകൾ തരംതിരിക്കുന്ന നിയമപരമായ നടപടികളാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാത്രമാണ് സ്ട്രോങ് റൂമുകൾ കൈകാര്യം ചെയ്യുന്നതെന്നും കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നു.
എന്നാൽ, ഈ വിശദീകരണങ്ങളിൽ തൃണമൂൽ തൃപ്തരല്ല.

മെയ് 4-ലെ വോട്ടെണ്ണൽ വരെ ഇവിഎമ്മുകൾക്ക് 24 മണിക്കൂർ കാവൽ നിൽക്കാൻ മമത പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിഎമ്മുകൾ മാറ്റാനോ കമ്പ്യൂട്ടറിലെ ഡാറ്റ തിരുത്താനോ ശ്രമിച്ചാൽ ജീവൻ നൽകിയും പോരാടുമെന്ന് മമത മുന്നറിയിപ്പ് നൽകി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൊൽക്കത്തയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം