Thursday, September 10, 2026
News99 Kerala

തിരൂരിൽ ഇന്നലെ ഉമ്മയും കുഞ്ഞും കിണറ്റിൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Logo
Editors Pick April 21, 2026 | 05:04 AM
News Image
തിരൂരില്‍ മാതാവും ഒന്നര വയസുകാരൻ മകനും സ്വന്തം വീട്ടിലെ കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏഴൂർ സ്വദേശിനി ഇർഫാന (30), മകൻ അമാൻ മാലിക്ക് (2) എന്നിവരാണ് മരിച്ചത്. യുവതി കുഞ്ഞുമായി കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ഭർത്താവ് റാഫി വിദേശത്താണ്. ഇർഫാനയുടെ പിതാവ് പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം നടന്നത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ഇർഫാനയുടെ മാതാവ് നാല് മാസം മുൻപ് മരണപ്പെട്ടിരുന്നു. ഇതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നാണ് പൊലീസ് പറയുന്നത്. തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Comments
Please Login to comment.
LATEST NEWS
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കരുത്തേകി സി.ജെ സ്മാർട്ട്; എടരിക്കോട്
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം