Thursday, September 10, 2026
News99 Kerala

കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം മാർച്ച് 25 ന് തിരൂരിൽ

Logo
Editors Pick March 23, 2026 | 12:09 PM
News Image
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ
KSSPU മലപ്പുറം
34ാം വാർഷിക സമ്മേളനം മാർച്ച് 25 ന് തിരൂർ ബിയാൻകോഓഡിറ്റോറിയത്തിൻ നടക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി 24 ന്
4 മണിക്ക് വാഗൺ ട്രാജഡി ഹാൾ പരിസരത്ത് നിന്നും ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന വിളംബര ജാഥയിൽ പെൻഷൻകാരായ നൂറോളം കലാകാരൻമാർ അണിനിരക്കും. മെഗാ തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ, സംഗീത പരിപാടികൾ,
ഓടക്കുഴൽ, വീണ വാദനം തുടങ്ങിയ കലാപരിപാടികൾ വിളംബര ജാഥയുടെ സമാപന കേന്ദ്രമായ പൂങ്ങോട്ടുകുളം ദാറുൽ സലാം ഗ്രൗണ്ടിൽ അവതരിപ്പിക്കും.
ജില്ലാ സമ്മേളനം 25 ന് രാവിലെ 10 മണിക്ക്
വി ശശികുമാർ ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ചെയർമാൻ അഡ്വ. യു സൈനുദ്ദീൻ, തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്ത് ഇബ്രാഹിം ഹാജി, മുനിസിപ്പൽ കൗൺസിലർ ഗീത പള്ളിയേരി,അഡ്വ.പി ഹംസക്കുട്ടി,സി.ഒ ശ്രീനിവാസൻ, സംസ്ഥാന സെക്രട്ടറി സി.ജി താരാനാഥൻ, പി ദാമോദരൻ,എം.കെ ദേവകി, ജില്ലാ പ്രസിഡണ്ട് എൽ ജെ ആന്റണി, സെക്രട്ടറി ടി.കെ നാരായണൻ
എന്നിവർ പങ്കെടുക്കും.
പ്രതിനിധികൾ ഉൾപ്പെടെ ആയിരത്തോളം അംഗങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും'.
പ്രതിനിധി സമ്മേളനം
വി കണ്ണൻ കുട്ടി പണിക്കർ നഗറിൽ സംസ്ഥാന സെക്രട്ടറി
സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. ടി.കെ അലി അസ്കർ, ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, തുടങ്ങിയവർ പങ്കെടുക്കും.
23 ബ്ലോക്കിൽ നിന്നുമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് എം.എസ് രവീന്ദ്രൻ
ബാബു മലോൽ
ആന്റോ ആന്റണി
കെ.കെ ഗോപാലകൃഷ്ണൻ നായർ
എം.വി അനിത
വി.കെ ഗിരിജ
കെ ചിത്രഭാനു
എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം