Wednesday, September 09, 2026
News99 Kerala

ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു, കൊല്ലപ്പെട്ടത്‌ ജിം സന്തോഷ് വധക്കേസ് പ്രതി

Logo
Editors Pick March 14, 2026 | 09:10 AM
News Image
കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് മുഖ്യ പ്രതി അലുവ അതുലിനെയാണ് ഒരു സംഘം വെട്ടിയത്.

കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ആക്രമിച്ചത്. ആക്രമണത്തിനുപിന്നിൽ മുൻവൈരാഗ്യമെന്ന് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി  വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവയിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടർന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്ത്തിയ ശേഷം കൂട്ടമായി വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പല കേസുകളിലും മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അതുൽ.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം