Thursday, September 10, 2026
News99 Kerala

സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി

Logo
Editors Pick March 06, 2026 | 10:14 AM
News Image
തിരൂർ: അഗതികളും നിലാരംഭരുമായ 10 കുടുംബങ്ങൾക്ക്
തിരൂരിൽ ഒരുങ്ങുന്ന
സ്നേഹ ഭവനങളുടെ
വസ്തു രേഖാ കൈമാറ്റവും
വിടുകൾക്ക് കല്ലിടലും
കട്ടിലവെപ്പും നടന്നു.
തിരൂർ എസ് എസ് എം പോളി ടെക്നിക്കിന് സമീപം ഒരു വ്യക്തി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വെക്കുന്നതിനായി
തുല്യമായി വീതിച്ച് നൽകിയ
വസ്തുവിൽ
ഇതിനകം ജനകീയ പങ്കാളിത്വത്തോടെ
8 വീടുകളുടെ നിർമ്മാണം
പൂർത്തിയായിരുന്നു.
മറ്റു രണ്ട് വീടുകളുടെ
നിർമ്മാണോദ്ഘാടനമാണ് നടന്നത്.
എസ് എസ് എം പോളിടെക്നിക്ക് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സാങ്കേതിക സഹകരണത്തോടെയാണ്
വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്
കോഹിനൂർ നൗഷാദ് ചെയർമാനും
മുജീബ് താനാളൂർ
ജനറൽ കൺവിനറും
ഖാദർ പഞ്ചമി
ട്രഷററുമായ ജനകീയ സമിതിക്കാണ് വീടുകളുടെ
നിർമ്മാണ ചുമതല.

പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങ്
കുറുക്കോളി മൊയ്തിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
വസ്തു രേഖാ കൈമാറ്റവും
വീടിൻ്റെ
കട്ടില വെക്കലും
എം എൽ എ
നിർവഹിച്ചു
മനുഷ്യ സ്നേഹത്തിൻ്റെയും
ജീവകാരുണ്യത്തിൻ്റെയും ഉദാത്തമായ മാതൃകയാണ് സ്നേഹഭവനങ്ങളെന്ന്
അദ്ദേഹം പറഞ്ഞു

നഗരസഭ
വൈസ് ചെയർപേഴ്സൺ
സിന്ധു മംഗലശ്ശേരി
അധ്യക്ഷയായി. സംസ്ഥാന
പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ
അഡ്വ. ഗഫൂർ പി ലില്ലിസ് വീടിൻ്റെ കല്ലിടൽ കർമ്മം നിർവഹിച്ചു
എസ് എസ് എം പോളിടെക്നിക്
പ്രിൻസിപ്പൽ
ഡോ പി ഐ ബഷീർ,
നിർമ്മാണ കമ്മിറ്റി
ചെയർമാൻ കോഹിനൂർ നൗഷാദ്, കൺവിനർ
മുജീബ് താനാളുർ
സി ജൗഹർ ,
പി കോയ
ദിലിപ് അമ്പായത്തിൽ
അൻവർ സുലൈമാൻ
കെ സമദ്
അഭിനവ്
എന്നിവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

1)തിരൂരിൽ നിർമ്മിക്കുന്ന സ്നേഹഭവനങ്ങളുടെ
വസ്തു രേഖ ഗുണഭോക്താവ് വിജയ ലക്ഷ്മിക്ക് കുറുക്കോളി മൊയ്തീൻ എംഎൽഎ കൈമാറുന്നു.

2) തിരൂരിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിൻ്റെ
കട്ടില വെക്കൽ കർമ്മം കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിക്കുന്നു.

3) തിരൂരിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിൻ്റെ കല്ലിടൽ കർമ്മം സംസ്ഥാന
പ്രവാസി ബോർഡ്
ചെയർമാൻ അഡ്വ ഗഫൂർ പി ലില്ലിസ് നിർവഹിക്കുന്നു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം