Wednesday, September 09, 2026
News99 Kerala

മാർച്ച് 16 ന് രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് , ആകെ 36 സീറ്റുകൾ; പത്ത് സംസ്ഥാനങ്ങളില്‍ നിന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കും

Logo
Editors Pick February 18, 2026 | 05:49 PM
News Image
ദില്ലി: പുതുതായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച്‌ 16 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഫെബ്രുവരി 26 ന് വിജ്ഞാപനം പുറപ്പെടുവിക്കും.നാമനിർദേശ പത്രിക മാർച്ച്‌ അഞ്ച് വരെ സമർപ്പിക്കാം. മാർച്ച്‌ 6 ന് രാവിലെ 9 മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം അന്ന് രാത്രിയോടെ തന്നെ ഫലപ്രഖ്യാപനവും നടക്കും.

ഇക്കുറി രാജ്യസഭയില്‍ നിന്ന് കാലാവധി പൂർത്തിയാക്കുന്നത് പ്രമുഖരാണ്. ഒഴിവുവരുന്ന ഏഴ് സീറ്റുകള്‍ മഹാരാഷ്ട്രയിലാണ്. അഞ്ച് വീതം സീറ്റുകള്‍ തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ഒഡിഷയിലെ നാല്, അസമിലെ മൂന്ന് എന്നിവയ്ക്ക് പുറമെ ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും ഹിമാചല്‍ പ്രദേശിലെ ഒരു സീറ്റും ഒഴിയും.

കാലാവധി പൂർത്തിയാക്കുന്ന എംപിമാരില്‍ പ്രധാനി ശരദ് പവാറാണ്ംഇദ്ദേഹത്തിന് പുറമെ പ്രിയങ്ക ചതുർവേദി, രാംദാസ് അത്തവാലെ, കനിമൊഴി, അഭിഷേക് മനു സിങ്‌വി, തിരുച്ചി സിവ, തമ്പിദുരൈ, ജികെ വാസൻ, റിതബ്രത ബാനർജി, സാകേത് ഗോഖലെ, ഉപേന്ദ്ര കുശ്വാഹ, ഹരിവൻഷ് നാരായണ്‍ സിങ് തുടങ്ങിയരും കാലാവധി പൂർത്തിയാക്കുന്ന പ്രമുഖരിൽ പെടും

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം